Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:34 AM IST Updated On
date_range 29 May 2022 5:34 AM ISTജീവനക്കാരന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ ഭാര്യക്ക് നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
ആലപ്പുഴ: മാവേലിക്കര നഗരസഭയിൽനിന്ന് സീനിയർ ക്ലർക്കായി വിരമിച്ചയുടൻ മരിച്ച വി. അനന്തമോഹനന്റെ മുഴുവൻ വിരമിക്കൽ ആനുകൂല്യങ്ങളും ഭാര്യ പി. ബിന്ദുവിന് ഒരുമാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ വി.കെ. ബീനാകുമാരി ഉത്തരവ് നൽകി. മാവേലിക്കര നഗരസഭ സെക്രട്ടറിക്കും നഗരകാര്യ ഡയറക്ടർക്കുമാണ് ഉത്തരവ് നൽകിയത്. നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ അനുവദിക്കാൻ അവശേഷിക്കുന്ന ആനുകൂല്യങ്ങൾ ഘട്ടം ഘട്ടമായി അനുവദിക്കാമെന്ന് നഗരസഭ സെക്രട്ടറി കമീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. വിരമിച്ച ജീവനക്കാരന്റെ കാലശേഷം ആ കുടുംബം നേരിടേണ്ടി വരുന്ന മാനസിക, സാമ്പത്തിക പ്രയാസങ്ങൾ മനസ്സിലാക്കുന്നതായി കമീഷൻ ഉത്തരവിൽ പറഞ്ഞു. നഗരസഭ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്ന തുകയിൽ പരാതിക്കാരിയായ ബിന്ദുവിന് തർക്കമുണ്ടെങ്കിൽ കേൾക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. apl maveli
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story