Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'പുനർജനി പദ്ധതിയിലൂടെ...

'പുനർജനി പദ്ധതിയിലൂടെ സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കും'

text_fields
bookmark_border
പുനർജനി പദ്ധതിയിലൂടെ സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കും
cancel
അരൂർ: പുനർജനി പദ്ധതിയിലൂടെ പട്ടികജാതി, പട്ടികവർഗ സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാൻ നടപടി സ്വീകരിക്കുന്നതായി ജില്ല സഹകരണ സംഘം ജോ. രജിസ്ട്രാർ എസ്. ജോബി പറഞ്ഞു. ചേർത്തല താലൂക്ക് എസ്.സി, എസ്.ടി കോഓപറേറ്റിവ് ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ദ്വിദിന സഹകരണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.വി. ആണ്ടപ്പൻ അധ്യക്ഷത വഹിച്ചു. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. എഴുപുന്ന സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. അനിൽകുമാർ, ജി. ഗോപിനാഥ്, കെ. രാധാകൃഷണ പിള്ള, കെ.പി. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം ദലീമ ജോജോ എം.എൽ.എ ഉദ്​ഘാടനം ചെയ്യും. ചിത്രം ചേർത്തല താലൂക്ക് എസ്.സി, എസ്.ടി കോഓപറേറ്റിവ് ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ദ്വിദിന സഹകരണ ശിൽപശാല എസ്. ജോബി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story