Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:33 AM IST Updated On
date_range 29 May 2022 5:33 AM ISTമത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന; മത്സ്യത്തൊഴിലാളിയെ കോസ്റ്റൽ പൊലീസ് രക്ഷിച്ചു
text_fieldsbookmark_border
അമ്പലപ്പുഴ: ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് കോസ്റ്റൽ പൊലീസ് രക്ഷകരായി. ഒറ്റപ്പന ഗന്ധർവൻ പറമ്പിൽ പ്രദീപിനെയാണ് (50) കോസ്റ്റൽ പൊലീസ് കരക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നുദിവസമായി ജഗതംബിക ബോട്ടിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ഇയാൾക്ക് നെഞ്ചുവേദന അനുഭവപ്പെട്ട വിവരം ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കോസ്റ്റൽ എസ്.ഐ ഷാജഹാന്‍റെ നിർദേശപ്രകാരം പൊലീസുകാരായ ലിജുകുമാർ, ഷെജീർ ബോട്ട് ഡ്രൈവർ സുനിൽ, കോസ്റ്റൽ വാർഡൻ, സഞ്ചയ്ദേവ്, ലാസ്‌കർ സുബാഷ് എന്നിവർ പൊലീസ് ബോട്ടിൽപോയി പ്രദീപിനെ കരക്കെത്തിക്കുകയും ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story