Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎം.പി. വീരേന്ദ്രകുമാർ...

എം.പി. വീരേന്ദ്രകുമാർ സമത്വദർശനം സാക്ഷാത്കരിച്ച രാഷ്ട്രീയബുദ്ധൻ -ജി. സുധാകരൻ

text_fields
bookmark_border
ആലപ്പുഴ: സമത്വദർശനം വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും ഒരുപോലെ സാക്ഷാത്കരിച്ച രാഷ്ട്രീയബുദ്ധനാണ് എം.പി. വീരേന്ദ്രകുമാറെന്ന് മുൻ മന്ത്രി ജി. സുധാകരൻ പറഞ്ഞു. വീരേന്ദ്രകുമാറിന്‍റെ രണ്ടാം ചരമവാർഷികാചരണത്തിന്‍റെ ഭാഗമായി ലോക് താന്ത്രിക് ജനതാദൾ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ണിനും വിണ്ണിനും ജലത്തിനുമായി ഇത്രയേറെ സംസാരിക്കുകയും എഴുതുകയും ചെയ്ത രാഷ്​ട്രീയനേതാക്കൾ വിരളമായിരിക്കും. സ്വാതന്ത്ര്യാനന്തര സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് ദിശാബോധം കാട്ടിക്കൊടുത്ത കരുത്തനായ സോഷ്യലിസ്റ്റാണ് വീരേന്ദ്രകുമാറെന്നും അദ്ദേഹം പറഞ്ഞു. ലോക് താന്ത്രിക് ജനതാദൾ ജില്ല പ്രസിഡന്‍റ് ജി. ശശിധരപ്പണിക്കർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ സി. രാധാകൃഷ്ണൻ, എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. അനിരാജ് ആർ. മുട്ടം, രാജു മോളേത്ത്, മോഹൻ സി. അറവന്തറ, ജമാൽ പള്ളാത്തുരുത്തി, ഹാപ്പി പി. അബു, ടി.കെ. ശ്രീനിവാസൻ, സാദിഖ് നീർക്കുന്നം, മനാഫ് മണാശ്ശേരി എന്നിവർ സംസാരിച്ചു. (എം.പി. വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു) apl anusmaranam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story