Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:37 AM IST Updated On
date_range 28 May 2022 5:37 AM ISTലഹരി വിരുദ്ധ കാമ്പയിൻ
text_fieldsbookmark_border
ചാരുംമൂട്: മെസഞ്ചർ ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ. ജോസ് ഉദ്ഘാടനം ചെയ്തു. ഗ്രൂപ് അഡ്മിൻ ഷിഹാബുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. അതിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻസി കോളജ് ചെയർമാൻ കെ. സാദിഖ് അലീഖാൻ കാമ്പയിൻ പ്രഖ്യാപനവും അധ്യാപക അവാർഡ് ജേതാവ് ചുനക്കര ഹനീഫ ലഘുലേഖ പ്രകാശനവും നടത്തി. പഞ്ചായത്ത് അംഗം മാജിദ ഫസൽ, ഗ്രൂപ് അഡ്മിൻമാരായ എസ്. മുജീബ് റഹ്മാൻ, റെജി അബ്ദുള്ള വേളങ്ങാട്, ഷാൽ വിസ്മയ, നസീർ സീതാർ, ബദറുദ്ദീൻ മീരാൻ സാഹിബ്, എ. ബൈജു, എസ്.ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. എക്സൈസ് ഉദ്യോഗസ്ഥൻ സുനിൽകുമാർ ക്ലാസെടുത്തു. ഒരു മാസം നീളുന്ന കാമ്പയിനിൽ ബോധവത്കരണ ലഘുലേഖ വിതരണം, സെമിനാറുകൾ, ലഹരിവിരുദ്ധ സന്ദേശ പരിപാടികൾ, ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങിയവയാണ് നടക്കുന്നത്. ഫോട്ടോ.. ചാരുംമൂട് മെസഞ്ചർ ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ കാമ്പയിൻ ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ. ജോസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
