Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:36 AM IST Updated On
date_range 28 May 2022 5:36 AM ISTസന്തോഷ് ട്രോഫി: കേരള ടീമിന് ആലപ്പുഴയുടെ വരവേൽപ്
text_fieldsbookmark_border
ആലപ്പുഴ: 75ാമത് സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന് ആലപ്പുഴയുടെ കായിക ലോകത്തിന്‍റെ വരവേൽപ്. ജില്ല ഫുട്ബാൾ അസോസിയേഷന്‍റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. വെള്ളിയാഴ്ച രാവിലെ ആലപ്പുഴയിലെത്തിയ 26 ടീമംഗങ്ങൾക്ക് ആലപ്പുഴ റമദ ഹോട്ടലിൽ സ്വീകരണം ഒരുക്കി. ശേഷം സന്തോഷ് ട്രോഫി പ്രദർശിപ്പിച്ചുകൊണ്ട് ഹൗസ്ബോട്ട് യാത്ര നടത്തി. യാത്രകാണാൻ കായൽ കരകളിൽ നിരവധിപ്പേരാണെത്തിയത്. കുട്ടനാട്ടിന്‍റെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് വൈകീട്ട് നാലിന് ആലപ്പുഴ മുല്ലയ്ക്കൽ ജങ്ഷനിലെത്തി. ഇവിടെനിന്ന് ജനാവലിയുടെ അകമ്പടിയോടെ കായിക, രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക നേതാക്കളുടെ സാന്നിധ്യത്തിൽ സ്വീകരിച്ചു. നഗര മധ്യത്തിലൂടെ ആലപ്പുഴ എസ്.ഡി.വി സെന്‍റിനറി ഹാളിൽ നടന്ന സമ്മേളനം കെ.ടി. ചാക്കോ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ റെജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റ് വിജി വിഷ്ണു, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, ആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യ രാജ് എന്നിവർ സംസാരിച്ചു. ജില്ല സൂപ്പർ ഡിവിഷൻ ചാമ്പ്യന്മാർക്കുള്ള ട്രോഫി കെ.എം.എ. മേത്തർ വിതരണം ചെയ്തു. അഡ്വ. റിയാസ്, പി.എസ്.എം. ഹുസൈൻ, ഷാനവാസ്, അർജുൻ മൂവി ജോസഫ്, അനിൽകുമാർ, പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story