Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബസും കാറും...

ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

text_fields
bookmark_border
ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്
cancel
ചാരുംമൂട്: കെ.പി റോഡിലെ അപകട മേഖലയായ നൂറനാട് ആശാൻ കലുങ്ക് വളവിൽ വീണ്ടും അപകടം. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. അടൂരിലേക്ക് പോയ സുൽത്താൻ ബസും കായംകുളം ഭാഗത്തേക്ക്​ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അടൂർ സ്വദേശികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട കാർ ബൈക്കിലിടിച്ച് നൂറനാട് സ്വദേശിയായ യുവാവിനും പരിക്കേറ്റു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ല. ഒരാഴ്ച മുമ്പും ഇവിടെ കാർ തലകീഴായി മറിഞ്ഞിരുന്നു. ഫോട്ടോ: കെ.പി. റോഡിലെ അപകട മേഖലയായ നൂറനാട് ആശാൻ കലുങ്ക് വളവിൽ ഉണ്ടായ അപകടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story