Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:30 AM IST Updated On
date_range 28 May 2022 5:30 AM ISTതൈക്കാട്ടുശ്ശേരി ബ്ലോക്കിൽ മഴക്കാലപൂർവ പ്രതിരോധം ഊർജിതമാക്കും
text_fieldsbookmark_border
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് അതിർത്തിയിലെ ഗ്രാമപഞ്ചായത്തുകളിൽ ശനിയാഴ്ച മുതൽ മഴക്കാലപൂർവ പ്രതിരോധം ഊർജിതമാക്കാൻ തീരുമാനം. ഡെങ്കി, എലിപ്പനി എന്നിവ ചില പഞ്ചായത്തുകളിൽ കണ്ടെത്തിയതിനെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റിയുടെയും ആരോഗ്യ വകുപ്പുകളുടെയും നിർദേശത്തെ തുടർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കും. മുഴുവാർഡുകളിലും ജനപ്രതിനിധികളുടെ നിയന്ത്രണത്തിൽ അംഗൻവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആശ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ ആരോഗ്യ പ്രവർത്തകർ എല്ലാവരും കൊതുക് നശീകരണ പരിപാടികളിൽ പങ്കെടുക്കണം. പ്രദേശത്തെ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളും, വ്യാപാര കേന്ദ്രങ്ങളും പ്രവർത്തനമേഖലകളിൽ പങ്കാളികളാകണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. പ്രമോദിന്‍റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ഡി. വിശ്വംഭരൻ, അഷറഫ് വെള്ളേഴുത്ത്, അഡ്വ.വി.വി. ആശ, ധന്യാ സന്തോഷ്, ജില്ല പഞ്ചായത്ത് അംഗം ബിനിതാ പ്രമോദ്, ഗ്രാമ-ബ്ലോക്ക് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story