Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എൻ.എം നവോത്ഥാന...

കെ.എൻ.എം നവോത്ഥാന ചരിത്രസമ്മേളനം നാളെ

text_fields
bookmark_border
ആലപ്പുഴ: മുസ്​ലിം ഐക്യസംഘം നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള നദ്​വത്തുൽ മുജാഹിദ്ദീൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന നവോത്ഥാന ചരിത്രസമ്മേളനം ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് ആറുവരെ ആലപ്പുഴ റെയ്​ബാൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന്​ കെ.എൻ.എം സംസ്ഥാന പ്രസിഡന്‍റ്​ ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്​ഘാടനം ചെയ്യും. സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ എച്ച്​.ഇ. മുഹമ്മദ്​ ബാബു സേട്ട്​ അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാകും. വൈകീട്ട്​ നാലിന്​ സമാപന സമ്മേളനം കെ.എൻ.എം ജനറൽ സെക്രട്ടറി എ. മുഹമ്മദ് മദനി ഉദ്​ഘാടനം ചെയ്യും. കേരള മുസ്​ലിം നവോത്ഥാന മുന്നേറ്റങ്ങൾക്ക് അടിത്തറപാകിയ പ്രസ്ഥാനമാണ് കൊടുങ്ങല്ലൂർ കേന്ദ്രമായി തുടങ്ങിയ മുസ്​ലിം ഐക്യസംഘം. മതസൗഹാർദത്തിനും സമാധാനത്തിനും ഏറെ പ്രാധാന്യംനൽകിയ ഐക്യസംഘത്തിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ പണ്ഡിതരെയും നേതാക്കളെയും ഉൾപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ ഒ.എം. ഖാൻ, റിട്ട. ജഡ്​ജി പി.എം. അബ്​ദുൽസത്താർ, ഐ.എസ്​.എം ജില്ല സെക്രട്ടറി ഷിബു ബാബു എന്നിവർ പ​​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story