Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമസ്ജിദുകൾക്ക് നേരെ...

മസ്ജിദുകൾക്ക് നേരെ സംഘ്​പരിവാർ ഭീഷണി; പി.ഡി.പി രാജ്​ഭവൻ മാർച്ച് ഇന്ന്​

text_fields
bookmark_border
ആലപ്പുഴ: മസ്ജിദുകൾക്ക് നേരെ സംഘ്​പരിവാർ ഉയർത്തുന്ന ഭീഷണിക്കെതിരെ പി.ഡി.പി ശനിയാഴ്ച രാജ്ഭവൻ മാർച്ച് നടത്തും. ഗ്യാൻ വാപി മസ്ജിദ്, മധുര മസ്ജിദ്, ഖുതുബ്​ മിനാർ, താജ്മഹൽ മുതലായ രാജ്യത്തെ മതേതര പൈതൃകങ്ങൾക്ക്‌ നേരെയാണ് ബി.ജെ.പി സർക്കാറുകളുടെ പിൻബലത്തോടെ ഭീഷണി ഉയർത്തിയിട്ടുള്ളത്. ബാബരി മസ്ജിദ് ആവർത്തിക്കാൻ പാടില്ലെന്നും മതേതര സംഘടനകൾ യോജിച്ച് പ്രവർത്തിക്കണമെന്നും പി.ഡി.പി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 30 വർഷമായി പ്രവർത്തിക്കുന്ന പി.ഡി.പി, അക്രമപ്രവർത്തനങ്ങളിലോ കൊലപാതകങ്ങളിലോ ഉൾപ്പെട്ടിട്ടില്ലെന്നിരിക്കെ പാർട്ടിയെയും ചെയർമാൻ അബ്​ദുന്നാസിർ മഅ്​ദനിയെയും അധിക്ഷേപിക്കുന്ന പ്രവണത അപലപനീയമാണ്​. പി.സി. ജോർജിന്‍റെ വിദ്വേഷപ്രസംഗത്തിൽ കോടതിവിധി വന്നശേഷവും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച പി.ഡി.പിക്കാരെ അറസ്റ്റ് ചെയ്തു. എന്നാൽ, അറസ്റ്റിനെതിരെ ഭീഷണി മുഴക്കി മുദ്രാവാക്യം വിളിക്കുകയും പൊലീസുമായി ഉരസുകയും ചെയ്ത ബി.ജെ.പിക്കാർക്കെതിരെ നടപടിയുണ്ടായില്ലെന്നത്​ പൊലീസിന്‍റെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. രാജ, ജില്ല പ്രസിഡന്റ് എൻ. അനിൽകുമാർ, സെക്രട്ടറി അൻസാരി ആലപ്പുഴ, ജോ. സെക്രട്ടറി നൗഷാദ് അമ്പലപ്പുഴ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story