Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗവ. ഐ.ടി.ഐ...

ഗവ. ഐ.ടി.ഐ കെട്ടിടത്തിന്​ ഭരണാനുമതി

text_fields
bookmark_border
ചേർത്തല: വയലാർ പഞ്ചായത്തിൽ കളവംകോടത്ത് സഹകരണ ബാങ്ക് കെട്ടിടത്തിൽ 22 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐക്ക്​ സ്വന്തം കെട്ടിടം നിർമിക്കാൻ​ അനുമതി. തൊഴിൽ നൈപുണ്യ വകുപ്പ് അനുവദിച്ച 7.10 കോടി രൂപക്കാണ്​ സർക്കാർ ഭരണാനുമതി നൽകിയത്​. ഗ്രാമപഞ്ചായത്ത് തനതു ഫണ്ടിൽനിന്ന്​ പ്രതിമാസം 36,300 രൂപയാണ് വാടക നൽകുന്നത്. ഐ.ടി.ഐക്ക്​ സ്വന്തം കെട്ടിട നിർമാണത്തിന് 2017ൽ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ഉഴുവയിൽ അരയേക്കർ വാങ്ങി നൽകിയിരുന്നു. മുൻ മന്ത്രി പി. തിലോത്തമന്റ ഇടപെടലിനെ തുടർന്ന് കെട്ടിട നിർമാണത്തിന് 2018ൽ 5.9 കോടി അനുവദിച്ച് ഭരണാനുമതി നൽകിയെങ്കിലും സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് നടന്നില്ല. തുക വർധിപ്പിച്ച് മന്ത്രി പി. പ്രസാദിന്റെയും ഇടപെടലിനെ തുടർന്നാണ്​ പുതിയ ഭരണാനുമതി. 2010ലാണ് സർക്കാർ വയലാറിൽ ഐ.ടി.ഐ തുടങ്ങിയത്. ഡ്രാഫ്റ്റ്സ്മാൻ സിവിൽ, റഫ്രിജറേറ്റർ മെക്കാനിക് എന്നിങ്ങനെ രണ്ട്​ കോഴ്സുകളിലായി 60 പേരാണ് പഠിക്കുന്നത്. APL VAYALAR ITI വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വയലാർ ഗവ. ഐ.ടി.ഐ അധ്യാപകർ മനഃശാസ്ത്ര വിദഗ്​ധരായി മാറേണ്ട കാലം -എ.എം. ആരിഫ് എം.പി ആലപ്പുഴ: കുട്ടികളുടെ മനോഭാവങ്ങളിൽ ഒരുപാട് മാറ്റം വന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വരുംനാളുകളിൽ കുട്ടികളുടെ മനഃശാസ്ത്രം മനസ്സിലാക്കി പഠിപ്പിക്കണമെങ്കിൽ ഓരോ അധ്യാപകരും നല്ല മനഃശാസ്ത്ര വിദഗ്​ധരായി മാറേണ്ട സ്ഥിതിയുണ്ടെന്നും എ.എം. ആരിഫ് എം.പി അഭിപ്രായപ്പെട്ടു. ഗവ. ടീച്ചേഴ്സ് ട്രെയിനിങ്​ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന 'പുനർജനി - 2022' സഹവാസ ക്യാമ്പ് സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് കൗൺസിലർ സിമി ഷാഫിഖാൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മൻസൂർ, ജി. മണി, ഡി. ജയശ്രീ, ജയദേവൻ തുടങ്ങിയവർ സംബന്ധിച്ചു. ഗവ. ടീച്ചേഴ്സ് ട്രെയിനിങ്​ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ കെ. ഹഫ്സ സ്വാഗതവും പി.ടി.എ പ്രസിഡന്റ് റീന ബീഗം നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story