Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.ഐ.ഐ.ഡി.സി ഓഫിസ്...

കെ.ഐ.ഐ.ഡി.സി ഓഫിസ് ഉപരോധം

text_fields
bookmark_border
കെ.ഐ.ഐ.ഡി.സി ഓഫിസ് ഉപരോധം
cancel
അമ്പലപ്പുഴ: എം.എല്‍.എയുടെ രാഷ്ട്രീയ വിവേചനത്തിന് ജീവനക്കാരും കൂട്ടുനില്‍ക്കുന്നെന്ന് ആരോപിച്ച് ബി.ജെ.പി കെ.ഐ.ഐ.ഡി.സി ഓഫിസ് ഉപരോധിച്ചു. മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കടൽക്ഷോഭം അനുഭവിക്കുന്ന പ്രദേശമാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15ാം വാർഡ്. ബി.ജെ.പി ജനപ്രതിനിധിയായതിനാൽ എസ്റ്റിമേറ്റ് ഉണ്ടായിട്ടും ഇവിടെ പുലിമുട്ട് നിർമാണം ആരംഭിക്കാത്തത് എം.എൽ.എയുടെ രാഷ്ട്രീയ വിവേചനമാണെന്നും ഇതിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണെന്നുമാണ് ആരോപണം. ജൂൺ ഒന്നിന് ജോലി തുടങ്ങാമെന്ന് രേഖാമൂലം ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. ഒ.ബി.സി മോർച്ച ജില്ല പ്രസിഡന്‍റ് കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് വി. ബാബുരാജ്, ജനറൽ സെക്രട്ടറി സന്ധ്യ സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗം സുമിത ഷിജിമോൻ, മണ്ഡലം ഭാരവാഹികളായ പി. രാജേഷ്, ആദർശ് മുരളി, ലതിൻ കളപ്പുരക്കൽ, ഏരിയ കമ്മിറ്റി ഭാരവാഹികളായ എസ്. ശ്യാം, അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി. (ബി.ജെ.പി നടത്തിയ ഉപരോധം കെ. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story