Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രധാനമന്ത്രി...

പ്രധാനമന്ത്രി ഗുണഭോക്താക്കളുമായി സംവദിക്കും

text_fields
bookmark_border
ആലപ്പുഴ: ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ജില്ലയിലെ തെരഞ്ഞെടുത്ത ഗുണഭോക്താക്കളുമായി ഓണ്‍ലൈനില്‍ സംവദിക്കും. ഈമാസം 31ന് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഹാളിലാണ് ചടങ്ങ്. പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, പോഷന്‍ അഭിയാന്‍, പ്രധാനമന്ത്രി മാതൃ വന്ദന്‍ യോജന, സ്വച്ഛ് ഭാരത് മിഷന്‍, ജല്‍ ജീവന്‍ മിഷന്‍, പ്രധാനമന്ത്രി സ്വാനിധി സ്കീം, ഒരു രാജ്യം ഒരുറേഷന്‍ കാര്‍ഡ്, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, ആയുഷ്മാന്‍ ഭാരത്, പ്രധാനമന്ത്രി മുദ്രാ യോജന എന്നീ പദ്ധതികളിലെ ഗുണഭോക്താക്കളെയാണ്​ തെരഞ്ഞെടുത്തത്​. ദേശീയപാത: അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി ആലപ്പുഴ: ദേശീയപാതയിൽ ഹരിപ്പാട് മാധവ ജങ്​ഷൻ മുതൽ നങ്ങ്യാർകുളങ്ങര വരെ മഴസമയത്ത് വാഹനാപകടങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ അടിയന്തരനടപടി സ്വീകരിക്കാൻ ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർക്ക് ജില്ല കലക്ടർ ഡോ. രേണുരാജ്​ നിർദേശം നൽകി. ഈ ഭാഗത്ത് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിന്​ വേണ്ട ക്രമീകരണം ഏര്‍പ്പെടുത്താന്‍ ജില്ല പൊലീസ്​ മേധാവിയെ ചുമതലപ്പെടുത്തി. വൈദ്യുതി മുടങ്ങും ആലപ്പുഴ: ടച്ചിങ്​​ ജോലികളുടെ ഭാഗമായി കെ.എസ്​.ഇ.ബി സൗത്ത്​ സെക്​ഷൻ പരിധിയിലെ സക്കരിയബസാർ മുതൽ വട്ടപ്പള്ളി വരെയുള്ള ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ ആറുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story