Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:31 AM IST Updated On
date_range 27 May 2022 5:31 AM ISTറാങ്ക് ജേതാവ് അക്ഷയ ലക്ഷ്മിയെ ആദരിച്ചു
text_fieldsbookmark_border
മണ്ണഞ്ചേരി: കേരള സർവകലാശാല ബി.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ അക്ഷയ ലക്ഷ്മിയെ കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) മുഹമ്മ മേഖല കമ്മിറ്റി വസതിയിലെത്തി ആദരിച്ചു. മധുര വിതരണവും നടത്തി. കെ.ഇ.ഡബ്ല്യു.എസ്.എ അംഗവും വയറിങ് തൊഴിലാളിയുമായ മുഹമ്മ പഞ്ചായത്ത് ആറാം വാർഡ് ഉമ്മാപറമ്പിൽ യു.പി ലാലിയുടെ മകളാണ് അക്ഷയ ലക്ഷ്മി. ചേർത്തല ശ്രീനാരായണ കോളജിലാണ് ബിരുദ പഠനം പൂർത്തീകരിച്ചത്. കാക്കനാട് ഇൻഫോപാർക്കിൽ ജോലി നേടിയിട്ടുണ്ട്. പുഷ്പയാണ് മാതാവ്. സഹോദരൻ ഒമ്പതാം ക്ലാസ് വിദ്യാർഥി അക്ഷയ് കൃഷ്ണ. പ്രസിഡന്റ് കെ.ജി. വേണുഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറി എം. മുജീബ് റഹ്മാൻ, ജില്ല നിർവാഹക സമിതി അംഗം ആർ. അണ്ണാദുരൈ, മേഖല ഭാരവാഹികളായ പി.ആർ. ദിലീപ് കുമാർ, പി. സുരേഷ് എന്നിവർ സംബന്ധിച്ചു. പടം: കേരള സർവകലാശാല ബി.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ അക്ഷയ ലക്ഷ്മിയെ കെ.ഇ.ഡബ്ല്യു.എസ്.എ മേഖല പ്രസിഡന്റ് കെ.ജി. വേണുഗോപാൽ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
