Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:30 AM IST Updated On
date_range 27 May 2022 5:30 AM ISTപൊന്നാടുനിന്ന് സിനിമയിൽ നായകനായി പന്ത്രണ്ടുകാരൻ
text_fieldsbookmark_border
മണ്ണഞ്ചേരി: പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകൻ അരുൺരാജ് സംവിധാനം ചെയ്യുന്ന 'കുരിശി'ൽ നായകനായി മണ്ണഞ്ചേരി പൊന്നാട് സ്വദേശിയായ പന്ത്രണ്ടുകാരൻ. പൊന്നാട് നടുവത്തേഴത്ത് എ. മുനീറിന്റെയും നസ്റത്തിന്റെയും മകനായ ഫർഹാനാണ് നായകവേഷത്തിൽ. മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. എഡ്വിൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ടി.ആർ. വിഷ്ണുവാണ് മറ്റൊരു പ്രധാന കഥാപാത്രം. ഗ്രാമപ്രദേശത്തുള്ള ഒരു കുട്ടി അടങ്ങുന്ന കുടുംബവും വ്യത്യസ്തരീതിയിൽ നടക്കുന്ന രണ്ട് കൊലപാതകവും അതിനെ തുടർന്നുണ്ടാകുന്ന പൊലീസ് അന്വേഷണവും സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഫർഹാന്റെ രണ്ടാമത്തെ ചിത്രമാണിത്. എം.വി. ജീവൻ സംവിധാനം ചെയ്ത 48 അവേഴ്സാണ് ആദ്യചിത്രം. ചിത്രീകരണം എറണാകുളത്തും ആലപ്പുഴയിലുമായാണ് പൂർത്തീകരിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ ഫർഹാനെ അനുമോദിച്ചു. പടം: ഫർഹാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
