Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:29 AM IST Updated On
date_range 27 May 2022 5:29 AM ISTഉഡായിപ്പിന് നോ സിഗ്നൽ; സ്കൂൾ ബസുകളും സ്മാർട്ടാവണം
text_fieldsbookmark_border
കായംകുളം: പുറം മിനുക്കിയുള്ള ഉഡായിപ്പ് വാഹനങ്ങൾക്ക് നോ സിഗ്നൽ നൽകിയതോടെ അകവശത്തിന് കൂടി പ്രവർത്തനക്ഷമതക്കായി സ്കൂൾ അധികൃതർ നെട്ടോട്ടത്തിൽ. മോട്ടോർ വാഹന വകുപ്പിന്റെ സ്കൂൾ വാഹന പരിശോധനയിലാണ് നിരത്തിൽ ഓടിയിരുന്ന നിരവധി വാഹനങ്ങൾക്ക് നോ സിഗ്നൽ ലഭിച്ചത്. പുറമെ കാണുന്ന ഭംഗിക്ക് ഒപ്പം അകവശവും പ്രവർത്തനക്ഷമമായിരിക്കണമെന്ന കർശന നിർദേശമാണ് നൽകിയത്. കൃഷ്ണപുരം കൊട്ടാരം മൈതാനത്ത് നടന്ന പരിശോധനയിൽ പങ്കെടുത്ത 68 വാഹനങ്ങളിൽ 32 എണ്ണത്തിനാണ് കാര്യക്ഷമത സർട്ടിഫിക്കറ്റ് കിട്ടിയത്. സ്പീഡ് ഗവേണർ, ജി.ആർ.എസ് ബ്രേക്ക്, സ്റ്റിയറിങ് - ഇലക്ട്രിക്കൽ സംവിധാനങ്ങൾ എന്നിവയാണ് പരിശോധിച്ചത്. തകരാറുള്ളവ തകരാറുകൾ ശരിയാക്കി വീണ്ടും പരിശോധനക്ക് ഹാജരാക്കണം. ചെറിയ തകരാറുള്ളവക്ക് പരിഹരിച്ചതിന് ശേഷവും സർട്ടിഫിക്കറ്റ് നൽകി. ഹരിപ്പാട് ഭാഗത്തുള്ള വാഹനങ്ങളുടെ പരിശോധന വെള്ളിയാഴ്ച ഹരിപ്പാട് ബോയ്സ് ഗ്രൗണ്ടിൽ നടക്കും. സ്റ്റിക്കർ പതിക്കാതെ സർവിസ് നടത്തുന്ന വാഹനങ്ങൾക്ക് എതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ജോ ആർ.ടി.ഒ സി. ഭദ്രൻ പറഞ്ഞു. സ്കൂൾ വാഹനങ്ങൾ അല്ലാതെയുള്ള കരാർ വാഹനങ്ങൾ ഓൺ സ്കൂൾ ഡ്യൂട്ടി ബോർഡ് പ്രദർശിപ്പിക്കണം. സ്കൂൾ ഡ്രൈവർമാർ വെള്ള ഷർട്ടും കറുത്ത പാന്റ്സും യൂനിഫോമായി ധരിക്കണം. നെയിം ബാഡ്ജും വേണം. സ്കൂൾ ബസുകളിലെ ഡ്രൈവർമാർ, അറ്റെൻഡർമാർ എന്നിവർക്കായി ശനിയാഴ്ച രാവിലെ ഒമ്പതിന് കായംകുളം കായലോരത്തെ എസ്.എൻ.ഡി.പി ഹാളിൽ ബോധവത്കരണ ക്ലാസും നടത്തും. APLKY5SCHOOL ചിത്രം: കൃഷ്ണപുരം കൊട്ടാരം ഗ്രൗണ്ടിൽ നടന്ന സ്കൂൾ ബസുകളുടെ പരിശോധന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
