Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:28 AM IST Updated On
date_range 27 May 2022 5:28 AM ISTഇഞ്ചക്കൽ തോട് കരകവിഞ്ഞു; വെള്ളക്കെട്ടിൽ ഇടവഴികളും വീടുകളും
text_fieldsbookmark_border
കായംകുളം: കനത്തമഴയിൽ നഗരത്തിലെ ഇഞ്ചക്കൽ തോട് കരകവിഞ്ഞതോടെ സമീപ വീടുകളും ഇടവഴികളും വെള്ളക്കെട്ടിലായി. കൈവഴി തോടുകളിൽ മാലിന്യം അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടതാണ് തോട് കരകവിയാൻ കാരണം. വീടുകളിലും റോഡുകളിലും വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയാണ് വെള്ളക്കെട്ടിന് കാരണം. സെന്‍റ് മേരീസ് സ്കൂൾ-ശ്മശാനം റോഡ്, എസ്.എൻ വിദ്യാപീഠം റോഡ് എന്നിവയാണ് തോടായി മാറിയത്. വി.പി.എം തിയറ്റർ ഭാഗത്തും വെള്ളക്കെട്ട് രൂക്ഷത കൂടുതലാണ്. മഴക്കാല പൂർവ ശുചീകരണം പാളിയതാണ് പ്രശ്നമായത്. ശുചീകരണത്തിന് തയാറെടുപ്പ് തുടങ്ങിയപ്പോൾതന്നെ മഴ പെയ്തത് തോടുകളിലെ മാലിന്യനീക്കത്തിന് തടസ്സമായി. പ്ലാസ്റ്റിക് മാലിന്യം അടക്കമുള്ളവക്കൊപ്പം കൈവഴി തോടുകളിൽ പോളയും പായലും തിങ്ങിനിറഞ്ഞതും പ്രശ്നമായി. കിഴക്കൻ പ്രദേശങ്ങളിൽനിന്നും ഒഴുകിയെത്തിയ പോളയും പായലും കലുങ്കുകളുടെ ഭാഗത്താണ് അടിഞ്ഞുകൂടിയത്. 35, 36 വാർഡുകളിലെ ജനങ്ങളാണ് കെടുതി അനുഭവിക്കുന്നത്. ഇഞ്ചക്കൽ തോട്ടിലെ വെള്ളം സുഗമമായി കരിപ്പുഴ തോട്ടിലേക്ക് ഒഴുകിയാൽ മാത്രമേ ശാശ്വത പരിഹാരമാകൂ. കെടുതികൾ രൂക്ഷമായതോടെ കൗൺസിലർ കെ. പുഷ്പദാസിന്റെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിച്ച് മാലിന്യം നീക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, പോളയും പായലും അടക്കമുള്ളവ പൂർണമായി നീക്കിയാൽ മാത്രമേ പരിഹാരമുണ്ടാകുകയുള്ളൂ. മഴ ഇതുപോലെ തുടർന്നാൽ സ്ഥിതി കൂടുതൽ സങ്കീർണമാകും. ചിത്രം:APLKY2WATER ഇഞ്ചക്കൽ തോടിന് പരിസരത്തെ റോഡിലെ വെള്ളക്കെട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
