Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസുരക്ഷ പാതയിൽ...

സുരക്ഷ പാതയിൽ സുരക്ഷയില്ല; കുഴികൾ നിറഞ്ഞ് ദേശീയപാത

text_fields
bookmark_border
തുറവൂർ: സുരക്ഷ ഇടനാഴിയായി പ്രഖ്യാപിച്ച ദേശീയപാത കുഴികൾ നിറഞ്ഞ് അപകടാവസ്ഥയിൽ. ദേശീയപാത 66ൽ ചേർത്തല ഒറ്റപ്പുന്ന മുതൽ വടക്കോട്ട്​ നാലുവരി പാതയിൽ നിരവധികുഴികൾ രൂപപ്പെട്ടു. തിരക്കേറിയ പാതയിൽ കുഴികൾ നിറഞ്ഞതോടെ ഇരുചക്രവാഹന യാത്രികരും വലിയ വാഹനങ്ങളും കാൽനടയാത്രക്കാരും ഒരുപോലെ അപകടാവസ്ഥയിലാണ്. മഴയിൽ കുഴികൾ കൂടുതൽ വലുതായത് വെല്ലുവിളി ഉയർത്തുന്നു. സദാസമയവും അതിവേഗത്തിൽ രോഗികളുമായി വരുന്ന ആംബുലൻസുകളും, കുഴികളുടെ സാന്നിധ്യവും അറിയാതെ ദൂരസ്ഥലങ്ങളിൽനിന്ന്​ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾക്കുമാണ് ഏറെ ഭീഷണി ഉയർത്തുന്നത്. അതേസമയം ദേശീയപാത തകർന്ന് താറുമാറായെങ്കിലും ഇതൊന്നും തങ്ങളറിഞ്ഞില്ലെന്ന തരത്തിലാണ് ദേശീയ പാത അധികൃതർ. പടം : ദേശീയപാതയിൽ ഒറ്റപ്പുന്നക്കും തങ്കീ കവലക്കും ഇടയിൽ കുഴികൾ നിറഞ്ഞ ഭാഗം apl thuravur
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story