Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതീരദേശം വെള്ളക്കെട്ടിൽ...

തീരദേശം വെള്ളക്കെട്ടിൽ മുങ്ങിത്താഴ്ന്നു

text_fields
bookmark_border
തുറവൂർ: കാലംതെറ്റിയെത്തിയ ദുരിതമഴയിൽ . അന്ധകാരനഴി പൊഴിമുഖം തുറന്നു കിടക്കുകയാണെങ്കിലും പൂർണതോതിൽ വെള്ളം ഒഴുകിപ്പോകാത്തത് പ്രദേശത്തെ ദുരിതപൂർണമാക്കി. ബുധനാഴ്ച മഴ മാറി പകലന്തിയോളം വെയിലായിരുന്നുവെങ്കിലും വെള്ളക്കെട്ടിന് കാര്യമായ ശമനമുണ്ടായിട്ടില്ല. ശക്തിയേറിയ വെയിലിൽ കടുത്ത ചൂടും അനുഭവപ്പെട്ടു. എങ്കിലും പ്രതീക്ഷിച്ചപോലെ വെള്ളം ഇറങ്ങിയിട്ടില്ല. ഇത് സാംക്രമിക രോഗങ്ങൾ തലപൊക്കാൻ ഇടയാക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ആരോഗ്യ വകുപ്പും പഞ്ചായത്തും നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി പരക്കെയുണ്ട്. മലിനജലത്തിൽ കൊതുകുകൾ പെരുകി പകർച്ചവ്യാധി ഭീഷണിയായി മാറുമോയെന്ന ഭയപ്പാടിലാണ് ജനം. തങ്കി പള്ളി അങ്കണവും സമീപപ്രദേശങ്ങളും കടുത്ത വെള്ളക്കെട്ടിലാണ്. തീരദേശ റോഡിന് പടിഞ്ഞാറുഭാഗത്തുള്ള നിരവധി വീടുകളിൽ വെള്ളക്കെട്ടുണ്ട്. ശക്തമായ മഴയും കാറ്റും രാത്രി വൈകിയും തീരദേശത്തുണ്ട്. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ഒട്ടനവധി വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. പടം :കടക്കരപ്പള്ളി തങ്കി സെന്‍റ്​ മേരീസ് ഫൊറോന പള്ളി മുറ്റം വെള്ളം കയറിയ നിലയിൽ aplkadakkarappalli
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story