Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാട്ടുകാർ പറഞ്ഞത്​...

നാട്ടുകാർ പറഞ്ഞത്​ സംഭവിച്ചു അന്ധകാരനഴിയിൽ മുറിച്ച പൊഴി അടഞ്ഞു

text_fields
bookmark_border
നാട്ടുകാർ പറഞ്ഞത്​ സംഭവിച്ചു അന്ധകാരനഴിയിൽ മുറിച്ച പൊഴി അടഞ്ഞു
cancel
അരൂർ: ലക്ഷങ്ങൾ മുടക്കി മണ്ണുമാന്തി യന്ത്രത്തി‍ൻെറ സഹായത്തോടെ കഴിഞ്ഞ ദിവസം മുറിച്ച അന്ധകാരനഴി പൊഴി വീണ്ടും മണ്ണുവന്ന്​ അടഞ്ഞു. മുറിച്ച അന്നുതന്നെ പൊഴിച്ചാലിൽനിന്ന്​ വെള്ളം കടലിലേക്ക്​ ഒഴുകിയെങ്കിലും ശക്തമായ കടൽ ക്ഷോഭത്തെ തുടർന്ന്​ കഴിഞ്ഞ ദിവസം പൊഴി അടയുകയായിരുന്നു. പൊഴി മുറിച്ച മണൽ അവിടെ തന്നെ ഇട്ടിരുന്നതുമൂലമാണ് ശക്തമായ വേലിയേറ്റത്തിൽ അടയാൻ കാരണമായതെന്ന്​ തീരവാസികൾ പറഞ്ഞു. പൊഴിയുടെ തെക്കുഭാഗംകൊണ്ട്​ വളരെ വീതി കുറച്ചാണ് പൊഴിമുറിച്ചത്. ഏക്കർ കണക്കിനു മണൽ അന്ധകാരനഴി പൊഴി തീരത്തുള്ളതിനാൽ വീതിയും ആഴവും വർധിപ്പിച്ച് ദിവസങ്ങൾകൊണ്ടാണ് പൊഴി എല്ലാവർഷവും മുറിക്കാറുള്ളത്. ഇത്തവണ വെള്ളക്കെട്ട്​ രൂക്ഷമായപ്പോൾ പെട്ടെന്ന്​ ഇറിഗേഷൻ വകുപ്പ്​ നേതൃത്വത്തിൽ പൊഴി ഒറ്റ ദിവസംകൊണ്ട്​ മുറിക്കുകയായിരുന്നു. മഴ തുടരുന്നതുമൂലം ഒട്ടുമിക്ക പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും ഇപ്പോൾ വെള്ളക്കെട്ട്​ ഭീഷണിയിലാണ്. വീതിയും ആഴവും കൂട്ടി പൊഴി അടിയന്തരമായി മുറിക്കണമെന്നും പൊഴി മുറിച്ചുണ്ടാകുന്ന മണൽ അവിടെ നിന്ന്​ നീക്കാനും നടപടി അധികൃതരുടെ ഭാഗത്തുനിന്ന്​ ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം അന്ധകാരനഴി പൊഴി മണ്ണുവന്ന്​ അടഞ്ഞപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story