Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:28 AM IST Updated On
date_range 25 May 2022 5:28 AM ISTഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
text_fieldsbookmark_border
ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ആലപ്പുഴ വെള്ളക്കിണർ എ.ജെ.പാർക്ക് ഹോട്ടലിൽനിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. പഴകിയ ബിരിയാണി, ന്യൂഡിൽസ്, ചിക്കൻഫ്രൈ, ചിക്കൻ പുഴങ്ങിയത്, ബ്രീഫ്കറി, ബ്രീഫ് ഫ്രൈ, പൊറോട്ട മാവ്, പഴകിയ എണ്ണ എന്നിവയാണ് പിടിച്ചെടുത്തത്. ആലപ്പുഴയിൽ പലഹാരങ്ങൾ വിതരണം ചെയ്യുന്ന തിരുവമ്പാടി പുത്തൻമഠം ജയലക്ഷ്മി നിവാസ് ശങ്കരപാണ്ഡ്യന്‍റെ വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിർമാണകേന്ദ്രത്തിലെ അടുക്കളയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച നെയ്യപ്പവും വെട്ടുകേക്കും പിടിച്ചെടുത്തു. സക്കരിയ ബസാറിലെ താഫ് ഫാസ്റ്റ് ഫുഡില്‍നിന്ന് പഴകിയ എണ്ണയും വനിത-ശിശു ആശുപത്രി കാന്‍റീനിലെ ഫ്രിഡ്ജും പരിസരവും വൃത്തിഹീനവും പഴകിയ വറുത്തരച്ച കറികളും പിടിച്ചെടുത്തു. വലിയകുളം വാര്‍ഡിലെ ഹോട്ടല്‍ ചില്ലീസ്, ഹോട്ടല്‍ സയാമീസ്, റെയിൽവേ സ്റ്റേഷന് വാര്‍ഡിലെ പൂയം ടീഷോപ്, സ്റ്റേഡിയം വാര്‍ഡിലെ കല്ലായി ഹോട്ടല്‍ എന്നിവിടങ്ങളിലെ അടുക്കളയും വൃത്തിഹീനമായി കാണപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ ഹെൽത്ത് ഇൻസ്പെക്ടർ ബി. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പഴവീട്, വെള്ളക്കിണർ, എ.എൻ. പുരം, പാലസ് എന്നിവിടങ്ങളിലെ പത്തിലധികം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പരിശോധനക്ക് എച്ച്.ഐ ഹർഷിദ്, ജെ.എച്ച്.ഐമാരായ എസ്. സതീഷ്, ഷാലിമ, ഷബീന അഷ്റഫ്, സുമേഷ് പവിത്രൻ, കെ. സ്മിതമോൾ എന്നിവർ നേതൃത്വം നൽകി. APL food municipality ആലപ്പുഴ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story