Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂർ ക്ഷേത്രം...

അരൂർ ക്ഷേത്രം ജങ്​ഷനിലെ സിഗ്​നൽ ലൈറ്റുകൾ കണ്ണടച്ചു

text_fields
bookmark_border
അരൂർ ക്ഷേത്രം ജങ്​ഷനിലെ സിഗ്​നൽ ലൈറ്റുകൾ കണ്ണടച്ചു
cancel
അരൂർ: മഴപെയ്തതോടെ ഇക്കുറിയും അരൂർ ക്ഷേത്രം ജങ്​ഷനിൽ ട്രാഫിക് ലൈറ്റുകൾ കണ്ണടച്ചു. ഗതാഗത തിരക്കേറിയ അരൂർ ക്ഷേത്രം കവലയിലെ ട്രാഫിക്ക് സിഗ്​നൽ സംവിധാനം നിശ്ചലമായതോടെ അപകട സാധ്യത നിലനിൽക്കുകയാണ്. സോളാർ പാനലുകൾ പ്രവർത്തിക്കാത്തതാണ് സിഗ്​നൽ ലൈറ്റുകൾ തകരാറിലാകാൻ കാരണമെന്നറിയുന്നു. തകരാറിലാകുന്ന സിഗ്​നൽ ലൈറ്റുകൾ ഉടൻതന്നെ ശരിയാക്കുന്ന പ്രവണത ഉണ്ടാകാറില്ല. ഇത്തവണയും ലൈറ്റുകൾ കേടായി ദിവസങ്ങൾ കഴിഞ്ഞിട്ടും തകരാറുമാറ്റാൻ അധികൃതർ എത്തിയിട്ടില്ല. അരൂക്കുറ്റി റോഡ് ദേശീയപാതയിലേക്ക് എത്തുന്ന പ്രധാനപ്പെട്ട ജങ്​ഷൻ കൂടിയാണിത്. പ്രഭാതസമയം നിരവധി വാഹനങ്ങൾ ദേശീയപാതയിലേക്ക് എത്തുന്ന തിരക്കേറിയ സമയത്ത് സിഗ്​നൽ ലൈറ്റുകൾ തെളിയാത്തത് അപകടഭീഷണി ഉയർത്തുന്നു. സിഗ്​നൽ ലൈറ്റുകൾ ശരിയാകുന്നതുവരെ ട്രാഫിക് പൊലീസ് സേവനം ലഭ്യമാക്കണമെന്നാണ് വാഹന യാത്രക്കാരുടെ ആവശ്യം. ചിത്രം ദേശീയ പാതയിൽ അരൂർ ക്ഷേത്രം ജങ്​ഷനിലെ തെളിയാത്ത ട്രാഫിക് ലൈറ്റുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story