Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:33 AM IST Updated On
date_range 24 May 2022 5:33 AM ISTആറാട്ടുപുഴയിൽ അഞ്ച് ബോട്ടുജെട്ടി ആധുനീകരിക്കുന്നു
text_fieldsbookmark_border
-കൊച്ചീടെ ജെട്ടി നിർമാണം അന്തിമഘട്ടത്തിൽ ഹരിപ്പാട്: ആറാട്ടുപുഴയിൽ അഞ്ച് ആധുനിക ബോട്ടുജെട്ടി നിർമിക്കുന്നു. ഇതിൽ കൊച്ചീടെ ജെട്ടി നിർമാണം അന്തിമഘട്ടത്തിലാണ്. മണിവേലിക്കടവിലെ ഭക്തന്റെജെട്ടി, വെട്ടത്തുകടവ്, കീരിക്കാട്ജെട്ടി, ആറാട്ടുപുഴ എന്നിവിടങ്ങളാണ് ആധുനിക ബോട്ടുജെട്ടികൾ നിർമിക്കുന്ന മറ്റിടങ്ങൾ. ആറാട്ടുപുഴ പഞ്ചായത്ത് സമർപ്പിച്ച പദ്ധതി പ്രകാരം ദേശീയപാത ജല അതോറിറ്റി തനത് ഫണ്ട് ഉപയോഗിച്ചാണ് ജെട്ടികൾ പണിയുന്നത്. കൊച്ചീടെ ജെട്ടിയിൽ 47 ലക്ഷം രൂപയുടെ ഫണ്ടാണ് ആധുനികവത്കരണത്തിന് വിനിയോഗിക്കുന്നത്. നിലവിലുള്ള സ്ഥലങ്ങളിൽ കായലിലെ ചളി നീക്കം ചെയ്ത് ആഴം കൂട്ടി, കൂടുതൽ ബോട്ടുകൾക്ക് അടുക്കാൻ കഴിയും വിധം ക്രമീകരണം ഒരുക്കും. ചളി അടിഞ്ഞതിനാൽ ചെറിയ വള്ളങ്ങൾക്ക് പോലും അടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ക്ലേശമാണ്. കൊച്ചീടെ ജെട്ടിയിൽ പാലം ഉള്ളതിനാൽ ഇവിടം ഒഴികെ കടത്തു കടവുകളിൽ വള്ളങ്ങളെ ആശ്രയിക്കുന്നവർ നിരവധിയാണ്. ആധുനിക ബോട്ടുജെട്ടികൾ വരുന്നത് യാത്രാ വള്ളങ്ങൾക്കും ഗുണകരമാകും. കൊച്ചീടെ ജെട്ടിയിലെ നിർമാണം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു. മറ്റ് സ്ഥലങ്ങളിൽ നിർമാണം വൈകാതെ തുടങ്ങും. യുവാക്കളുടെ കർമശേഷി രാഷ്ട്രനന്മക്ക് ഉപയോഗപ്പെടുത്തണം -വിസ്ഡം യൂത്ത് ആലപ്പുഴ: ബുദ്ധിയും വിവേകവും അറിവും രാജ്യത്തോടുള്ള പ്രതിബദ്ധതയും ഒത്തിണങ്ങിയ യുവാക്കളുടെ കർമശേഷിയെ രാഷ്ട്ര നിർമാണത്തിനും നന്മക്കും ഉപയോഗപ്പെടുത്താൻ അധികാരികൾ ശ്രമിക്കണമെന്ന് വിസ്ഡം യൂത്ത് ജില്ല എംപവർ മീറ്റ്. ചിന്തൻ ശിബിരത്തിലൂടെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകി അവരുടെ ചിന്താശേഷിയും സക്രിയതയും ഉപയോഗപ്പെടുത്താനുള്ള തീരുമാനം ശ്ലാഘനീയമാണ്. ഭരണപരാജയം മറച്ച് വെക്കാൻ രാജ്യത്തെ കലാപഭൂമിയാക്കാനുള്ള ശ്രമങ്ങളിൽനിന്ന് അധികാരികൾ പിൻമാറണം. പ്ലെയിസ് ആൻഡ് വർഷിപ് നിയമം നടപ്പാക്കി ആരാധനാലയങ്ങൾ സംരക്ഷിക്കാൻ ഭരണകൂടം തയാറാകണം. വിസ്ഡം സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് അൻവർ ഉദ്ഘാടനം ചെയ്തു. യു. മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അബ്ദുല്ല ഫാസിൽ, നിഷാദ് സലഫി, ആലപ്പുഴ ജില്ല സെക്രട്ടറി ബിലാൽ, അഫ്സൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story