Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:32 AM IST Updated On
date_range 24 May 2022 5:32 AM ISTസ്വർണത്തിന് ഏകമുഖ വിൽപന നികുതി തുടരണം -എ.കെ.ജി.എസ്.എം.എ
text_fieldsbookmark_border
ആലപ്പുഴ: ജി.എസ്.ടി നിയമത്തിൽ സംസ്ഥാന സർക്കാറിന് വിവേചന അധികാരം നൽകുന്ന സുപ്രീംകോടതി വിധി ഏകമുഖ വിൽപന നികുതി സമ്പ്രദായത്തെ അട്ടിമറിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് റോയി പലത്രയും സെക്രട്ടറി നസീർ പുന്നക്കലും പറഞ്ഞു. ജി.എസ്.ടി കൗൺസിലിൽ സ്വർണത്തിനും നികുതി വർധന വേണമെന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യമാണ് വ്യാപാരികൾക്ക് ഭീഷണിയാകുന്നത്. നികുതി ഘടന സംസ്ഥാനങ്ങൾ പരിഷ്കരിച്ചാൽ കുറഞ്ഞ നികുതി ഏർപ്പെടുത്തിയ സംസ്ഥാനങ്ങളിലേക്ക് വ്യാപാരം പോകുമെന്നും വ്യാപാര പ്രതിസന്ധി ഉണ്ടാകുമെന്നും അവർ പറഞ്ഞു. അസോസിയേഷൻ സംസ്ഥാന സമ്മേളനം ജൂലൈ മൂന്നിന് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്‍ററിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. രണ്ട്, മൂന്ന്, നാല് തീയതികളിൽ സ്വർണം -ഡയമണ്ട് പ്ലാറ്റിനം -വെള്ളി ആഭരണങ്ങളുടെ ഏറ്റവും വലിയ എക്സിബിഷൻ കൺവെൻഷൻ സെന്‍ററിൽ നടക്കുമെന്ന് അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story