Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:31 AM IST Updated On
date_range 24 May 2022 5:31 AM ISTപൂർവ വിദ്യാർഥികൾ ഓർമ പുതുക്കി
text_fieldsbookmark_border
അരൂർ: ക്ലാസ് മുറിയിൽ ഒത്തുകൂടി. അരൂർ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 94 ബാച്ച് എസ്.എസ്.എൽ.സി ബാച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. അധ്യാപകരായ ബാലചന്ദ്ര പണിക്കരും ബേബിയും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. പൂർവ വിദ്യാർഥി എ.എം. സജിനി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അധ്യാപകരെ ആദരിച്ചു. പൂർവ അധ്യാപകരായ ജോസഫ്, എം.എക്സ്. ആഗസ്റ്റിൻ, ജോണി, ശ്രീദേവി, വിദ്യാർഥി കൂട്ടായ്മയിലെ വിഷണുരാജ്, സോജി ആഗസ്റ്റിൻ, രാജു ജോസഫ് എന്നിവർ സംസാരിച്ചു. ചിത്രം പൂർവ വിദ്യാർഥി കൂട്ടായ്മ അധ്യാപകരായ ബാലചന്ദ്ര പണിക്കരും ബേബിയും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
