Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:28 AM IST Updated On
date_range 24 May 2022 5:28 AM ISTവീട് പുനർനിർമാണത്തിന് ധനസഹായം അനുവദിക്കണം -പൊക്കാളി സംരക്ഷണ സമിതി
text_fieldsbookmark_border
അരൂർ: കരിനിലങ്ങളിലെ ചിറകളിലും സമീപപ്രദേശങ്ങളിലും വസിക്കുന്ന കുടുംബങ്ങളുടെ ദുർബലപ്പെട്ട വീടുകളും പുരയിടങ്ങളും പുനർനിർമിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് പൊക്കാളി സംരക്ഷണ സമിതി സംഘടിപ്പിച്ച ജാഗ്രത സദസ്സ് ആവശ്യപ്പെട്ടു. കരി നിലങ്ങളിലെ കാർഷിക കലണ്ടർ അട്ടിമറിച്ച് ഒരു വിഭാഗം നിലം ഉടമകൾ നിരന്തര ഓരുജല മത്സ്യവാറ്റ് നടത്തുന്നത് മൂലം ഉണ്ടാകുന്ന ലവണ രസത്തിന്റെ സ്ഥിരമായ സാന്നിധ്യമാണ് വീടുകൾ അതിവേഗം ദുർബലപ്പെടാൻ ഇടയാക്കുന്നതെന്നും സദസ്സ് ചൂണ്ടിക്കാട്ടി. എഴുപുന്ന ശ്രീനാരായണപുരം സ്കൂളിൽ സംഘടിപ്പിച്ച കൂട്ടായ്മ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്തു. പ്രഫ. ഫ്രാൻസിസ് കളത്തിങ്കൽ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കെ. സുകുമാരൻ, പി.ആർ. രാമചന്ദ്രൻ, കുത്തിയതോട് കൃഷി അസി. ഡയറക്ടർ റെയ്ച്ചൽ സോഫിയ, എസ്. സിതിലാൽ, കെ.ആർ. തോമസ്, കെ.കെ. വിക്രമൻ, സി.വി. അനിൽകുമാർ, പി.എ. മാനുവൽ എന്നിവർ സംസാരിച്ചു. ചിത്രം പൊക്കാളി സംരക്ഷണ സമിതി സംഘടിപ്പിച്ച ജാഗ്രത സദസ്സ് സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
