Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:29 AM IST Updated On
date_range 23 May 2022 5:29 AM ISTആഡംബര കപ്പൽ കയറാൻ ആനവണ്ടി യാത്ര
text_fieldsbookmark_border
ആലപ്പുഴ: ആഡംബരകപ്പലിൽ ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി. മാവേലിക്കര ഡിപ്പോയിൽനിന്ന് ആധുനിക സൗകര്യങ്ങളോടെയുള്ള ക്രൂസ് കപ്പലായ നെഫർറ്റിറ്റിയിലാണ് യാത്ര ഒരുക്കുന്നത്. 27ന് രാവിലെ 11ന് മാവേലിക്കര ഡിപ്പോയിൽനിന്ന് ആദ്യയാത്രസംഘം പുറപ്പെടും. എറണാകുളം ബോൾഗാട്ടി പാലസിന് സമീപത്തുനിന്നാണ് കപ്പൽയാത്ര. വൈകീട്ട് നാലിന് തുടങ്ങി രാത്രി ഒമ്പതുവരെ നീളുന്ന അഞ്ച് മണിക്കൂർ നീളുന്നതാണ് കപ്പൽയാത്ര. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം. യാത്രക്കുശേഷം കെ.എസ്.ആർ.ടി.സി ബസിൽ മാവേലിക്കരയിലേക്ക് യാത്രക്കാരെ തിരികെയെത്തിക്കും. മുതിർന്നവർക്ക് (10 വയസ്സിന്) മുകളിൽ പ്രായമുള്ളവർക്ക് 3049 രൂപയും, കുട്ടികൾക്ക് (5-10 വയസ്സ്) വരെ പ്രായമുള്ളവർക്ക് 1349 രൂപയുമാണ് ചാർജ്. നെഫർറ്റിറ്റിയിൽ ഓഡിറ്റോറിയം, സ്വീകരണഹാൾ, മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, രസകരമായ ഗെയിമുകൾ, ഭക്ഷണശാല, കുട്ടികളുടെ കളിസ്ഥലം, മൂന്ന് തിയറ്റർ എന്നിവയുണ്ട്. ബുക്കിങ്ങിന് ഫോൺ: 0479 2302282, 9947110905.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story