Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:38 AM IST Updated On
date_range 22 May 2022 5:38 AM ISTയു.ഡി.എഫ് ധർണ നടത്തി
text_fieldsbookmark_border
കായംകുളം: പിണറായി സർക്കാറിൻെറ വാർഷികദിനത്തിൽ ജനദ്രോഹ പദ്ധതികൾക്കെതിരെ യു.ഡി.എഫ് പ്രതിഷേധിച്ചു. ടൗൺ മണ്ഡലം കമ്മിറ്റികൾ ലിങ്ക്റോഡ് ജങ്ഷനിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ. ഇ. സമീർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ എ. ഇർഷാദ് അധ്യക്ഷത വഹിച്ചു. സി.എം.പി ജില്ല സെക്രട്ടറി എ. നിസാർ മുഖ്യപ്രഭാഷണം നടത്തി. കെ. രാജേന്ദ്രൻ, എ.പി. ഷാജഹാൻ, പി.സി. റെഞ്ചി, കെ. തങ്ങൾകുഞ്ഞ്, നവാസ് മുണ്ടകത്തിൽ, കടയിൽ രാജൻ, എം.ആർ. സലിംഷ, സി.എസ്. ബാഷ, അൻസാരി കോയിക്കലേത്ത്, ബിദു രാഘവൻ, ഷൈജു മുക്കിൽ, കെ. രാജേന്ദ്രക്കുറുപ്പ്, ഒ.എ. ജബ്ബാർ, യു. എ. റഷീദ്, സുരേഷ് കാവിനേത്ത്, വിശ്വരൂപൻ, എ. ഹസൻകോയ, ബിജു നസറുല്ല, വിജയകുമാർ പനയംചേരിൽ, ആർ. സുമിത്രൻ, ലേഖ സോമരാജൻ, ഷീജ റഷീദ് എം. നൗഫൽ, കൃഷ്ണപുരം പ്രകാശ്, തയ്യിൽ റഷീദ്, സോളമൻ റൊസാരിയോ തുടങ്ങിയവർ സംസാരിച്ചു. പുല്ലുകുളങ്ങര ജങ്ഷനിൽ നടന്ന സായാഹ്ന ധർണ ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. യു. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അഡ്വ. രാജഗോപാലൻ, പ്രസന്നകുമാരി, വൈസ് പ്രസിഡന്‍റ് സുനിൽ രാമനാഥമഠം, ഡോ. രാജേന്ദ്രൻ നായർ, വിജയൻപിള്ള, സി.കെ. ഗോപിനാഥ് എന്നിവർ സംസാരിച്ചു. ചിത്രം: APLKY1UDF യു.ഡി.എഫ് കണ്ടല്ലൂരിൽ സംഘടിപ്പിച്ച പ്രതിഷേധം ഡി.സി.സി വൈസ് പ്രസിഡന്റ് യു. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
