Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:34 AM IST Updated On
date_range 22 May 2022 5:34 AM ISTകായികതാരങ്ങൾക്ക് സ്വീകരണം നൽകി
text_fieldsbookmark_border
ആലപ്പുഴ: ഭോപ്പാലിൽ നടന്ന 32ാത് ദേശീയ കയാക്കിങ്-കനോയിങ് സബ്ജൂനിയർ ആൺ - പെൺ കുട്ടികളുടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കായിക താരങ്ങൾക്കും പെൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണർ അപ് നേടിയ കായിക താരങ്ങൾക്കും ആലപ്പുഴ ഒളിമ്പിക് അസോസിയേഷനും കേരള കയാക്കിങ്-കനോയിങ് അസോസിയേഷനും ചേർന്ന് സ്വീകരണം നൽകി. ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി. ജി. വിഷ്ണു, സെക്രട്ടറി സി.ടി. സോജി, ബീന എസ്, ജോഷിമോൻ പി, ജില്ല ട്രഷറർ അനിൽകുമാർ, പ്രദീപ് കുമാർ, സുനിൽ എന്നിവർ സംസാരിച്ചു. കേരള ടീമിന് മൂന്ന് വെള്ളി മെഡലും, അഞ്ച് വെങ്കല മെഡലും നേടാൻ കഴിഞ്ഞു. കേരള ടീം മാനേജർ ഒളിമ്പ്യൻ പി.ടി. പൗലോസായിരുന്നു. അനന്തു ചിത്രൻ, വീർപാൽ കൗർ എന്നിവർ കോച്ചും. APL CHANPIONSHIP ദേശീയ കയാക്കിങ്-കനോയിങ് സബ്ജൂനിയർ ആൺ - പെൺകുട്ടികളുടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർക്ക് നൽകിയ സ്വീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story