Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:33 AM IST Updated On
date_range 22 May 2022 5:33 AM ISTവാടകക്കുടിയാൻ നിയമം നടപ്പാക്കണം -രാജു അപ്സര
text_fieldsbookmark_border
അമ്പലപ്പുഴ: വ്യാപാരികളെ വഴിയാധാരമാക്കുന്ന വാടക നിയമം പൊളിച്ചെഴുതണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു. ഏകോപന സമിതിയുടെ അമ്പലപ്പുഴ ടൗൺ യൂനിറ്റ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതൊരു മേഖലയിലും തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുന്നതുപോലെ വ്യാപാര മേഖലയിലും തൊഴിൽ സംരക്ഷണം നൽകേണ്ട ബാധ്യത സർക്കാറിനുണ്ട്. കേരളത്തിലെ 90 ശതമാനത്തിലധികം വ്യാപാരികളും വാടകക്കെട്ടിടത്തിലാണ് വ്യാപാരം ചെയ്യുന്നത്. എന്നാൽ, ഇവർ ഏതുസമയവും കുടിയിറക്ക് ഭീഷണിയിലാണെന്നും പറഞ്ഞു. യൂനിറ്റ് പ്രസിഡന്‍റ് എന്‍. മോഹൻദാസ് അധ്യക്ഷത വഹിച്ചു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ അമ്പലപ്പുഴ എസ്.എച്ച്.ഒ ദ്വിജേഷിനെ ചടങ്ങിൽ ആദരിച്ചു. ജില്ല ജനറൽ സെക്രട്ടറി വി. സബിൽ രാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്‍റുമാരായ സജു പാർഥസാരഥി, പ്രതാപൻ സുര്യാലയം, കെ.എസ്. മുഹമ്മദ്, ജേക്കബ് ജോൺ, തോമസ് കണ്ടഞ്ചേരി, മുജീബ് റഹ്മാൻ, മുസ്തഫ, അഹ്മദ്, സദർ, ബഷീർ, അൻസാരി, സുരേഷ് കാമേഴം എന്നിവർ സംസാരിച്ചു. (വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അമ്പലപ്പുഴ ടൗൺ യൂനിറ്റ് വാർഷിക പൊതുയോഗം രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story