Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവേമ്പനാട്ടുകായൽ...

വേമ്പനാട്ടുകായൽ നീന്തിക്കടന്ന് അഞ്ച്​ വയസ്സുകാരൻ

text_fields
bookmark_border
വേമ്പനാട്ടുകായൽ നീന്തിക്കടന്ന് അഞ്ച്​ വയസ്സുകാരൻ
cancel
പൂച്ചാക്കൽ: പ്രതികൂല സാഹചര്യത്തിലും കായൽ നീന്തിക്കടന്ന്​ അഞ്ച് വയസ്സുകാരൻ. കോതമംഗലം പല്ലാരിമംഗലം കണ്ണാപറമ്പിൽ ശ്രീകാന്ത്-അനുപമ ദമ്പതികളുടെ മകൻ നീരജാണ് കായൽ നീന്തിക്കടക്കാനെത്തിയത്. തവണക്കടവിൽനിന്ന് വൈക്കത്തേക്ക് നാല് കിലോമീറ്റർ മൂന്ന് മണിക്കൂറിനോടടുത്ത് സമയമെടുത്താണ് നീന്തിക്കയറിയത്. കോതമംഗലം ഡോൾഫിൻ അക്വാറ്റിക് നീന്തൽ പരിശീലന ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്. ഏറ്റവും വീതികൂടിയതും ഓളം കുറഞ്ഞതും എത്തിപ്പെടാനെളുപ്പവുമായതിനാലാണ്​ തവണക്കടവ് തെരഞ്ഞെടുത്തതെന്ന് പരിശീലകനായ ബിജു തങ്കപ്പൻ പറഞ്ഞു. എ.എം. ആരിഫ് എം.പി രാവിലെ നടന്ന നീന്തൽ ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. പ്രമോദ്, പള്ളിപ്പുറം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.കെ. ഷിജി, മുൻ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.ആർ. ഹരിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു. വൈക്കത്ത് സി.കെ. ആശ എം.എൽ.എ ഉൾ​പ്പെടെയുള്ളവർ വരവേറ്റു. ചിത്രം: നീരജി‍ൻെറ നീന്തൽ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story