Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി വകുപ്പ്​...

വൈദ്യുതി വകുപ്പ്​ ജീവനക്കാരനെ അധിക്ഷേപിച്ച സി.പി.എം നേതാവിനെ പുറത്താക്കി

text_fields
bookmark_border
കായംകുളം: വെസ്റ്റ് വൈദ്യുതി സെക്​ഷനിലെ ജീവനക്കാരനും സി.ഐ.ടി.യു നേതാവുമായ​ ഷാജി ചാങ്ങയിലിനെ അധിക്ഷേപിച്ച സി.പി.എം നേതാവിനെ പുറത്താക്കി. ഷാജിയോട്​ എസ്.ഡി.പി.ഐയിൽ ചേരാൻ ആക്രോശിച്ച എരുവ ലോക്കൽ കമ്മിറ്റി അംഗം ഹരികുമാറിനെയാണ് പാർട്ടിയിൽനിന്ന്​ സസ്​പെൻഡ്​ ചെയ്തത്. ബുധനാഴ്ചയായിരുന്നു സംഭവം. 21,000 രൂപ കുടിശ്ശിക വന്നതിനെ തുടർന്ന് ഹരികുമാറി‍ൻെറ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതാണ് പ്രകോപന കാരണം. ഓഫിസിലെത്തിയ ഇദ്ദേഹം ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഷാജിയെ അധിക്ഷേപിക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു​​. ഷാജി പാർട്ടിക്ക് പരാതിയും നൽകിയിരുന്നു. സംഭവത്തിൽ അടിയന്തര ലോക്കൽ കമ്മിറ്റി യോഗം ചേർന്ന്​ എൻ. ശങ്കരപ്പിള്ള, എ.എ. വാഹിദ് എന്നിവരെ കമീഷനായി നിയോഗിച്ചു. ഈ റിപ്പോർട്ടി‍ൻെറ അടിസ്ഥാനത്തിൽ ജില്ല കമ്മിറ്റി അംഗം എൻ. ശിവദാസ‍ൻെറ സാന്നിധ്യത്തിൽ ശനിയാഴ്ച ചേർന്ന ലോക്കൽ കമ്മിറ്റിയാണ് ഒരു വർഷത്തേക്ക് സസ്പെൻഡ്​​ ചെയ്​തത്. ആരോപണ വിധേയനായ ഹരികുമാറും യോഗത്തിൽ പങ്കെടുത്തിരുന്നു. അതിരുവിട്ട നടപടി പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന വിലയിരുത്തലാണ് കടുത്ത നടപടിക്ക് കാരണമായത്. വിഷയത്തിൽ ഹരികുമാർ നൽകിയ വിശദീകരണം യോഗം തള്ളി. ഹരികുമാറി‍ൻെറ ഭാര്യ അമ്പിളി നഗരസഭ കൗൺസിലറാണ്. ''നീ എസ്.ഡി.പി.യിൽ പോടാ, തിരുവനന്തപുരത്തേക്ക്​ നിന്നെ സ്ഥലം മാറ്റും'' എന്നൊക്കെയായിരുന്നു ഭീഷണി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story