Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകടൽ ആക്രമണം: റോഡിൽ...

കടൽ ആക്രമണം: റോഡിൽ അടിഞ്ഞ മണൽ നീക്കി

text_fields
bookmark_border
കടൽ ആക്രമണം: റോഡിൽ അടിഞ്ഞ മണൽ നീക്കി
cancel
ആറാട്ടുപുഴ: വലിയഴീക്കൽ ഭാഗത്ത് തീരദേശ റോഡിലേക്ക് കടലാക്രമണത്തിൽ അടിച്ചുകയറിയ മണൽ നീക്കം ചെയ്തു. കടലേറ്റത്തിന്റെ ശക്തി കുറഞ്ഞതോടെ ശനിയാഴ്ചയാണ് എക്സ്​ക​വേറ്റർ ഉപയോഗിച്ചു നീക്കിയത്. വലിയഴീക്കൽ പാലത്തി‍ൻെറ അനുബന്ധ റോഡ് തുടങ്ങുന്ന സ്ഥലം മുതൽ വടക്കോട്ട് 300 മീറ്ററോളം ദൂരത്താണ് റോഡ് മണ്ണിനടിയിലായത്. നാല് ദിവസങ്ങളായി തീരദേശ പാതവഴിയുള്ള ഗതാഗതം നിലച്ചിരുന്നു. ബസുകൾ ഉൾപ്പെടെ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച്​ മടങ്ങുകയായിരുന്നു. ഇവിടെയെത്തിയ വിനോദ സഞ്ചാരികളും ഏറെ പ്രയാസപ്പെട്ടു. നിരവധി വാഹനങ്ങൾ മണ്ണിൽ താഴ്ന്നു. റോഡിൽനിന്ന് നീക്കിയ മണൽ ഇരുവശങ്ങളിലുമായി കൂട്ടി വെച്ചിരിക്കുകയാണ്. കടലിളകിയാൽ വീണ്ടും പഴയ സ്ഥിതിയാകും. തിരമാലയെ പ്രതിരോധിക്കാൻ മണൽചാക്ക് അടുക്കിയെങ്കിലും അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം: തീരദേശ റോഡിൽ അടിഞ്ഞ മണൽ നീക്കിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story