Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:28 AM IST Updated On
date_range 22 May 2022 5:28 AM ISTഅരൂർ വൈദ്യുതി സെക്ഷൻ കലക്ഷനിൽ ഫുൾചാർജ്; സൗകര്യങ്ങളിൽ ഇരുട്ടിൽ
text_fieldsbookmark_border
അരൂർ: വൈദ്യുതി സെക്ഷൻ നൽകുന്നത് മികച്ച വരുമാനം. എന്നാൽ, സൗകര്യങ്ങളുടെ കാര്യത്തിൽ ഇരുട്ടിലാണ്. പതിനായിരത്തിലധികം ഉപഭോക്താക്കളുള്ള ഓഫിസിലെ കലക്ഷൻ പ്രതിമാസം 20 കോടിയിലധികം വരും. വ്യവസായ എസ്റ്റേറ്റും വിദേശനാണ്യം വൻതോതിൽ നേടിത്തരുന്ന ചെമ്മീൻ, മത്സ്യ വ്യവസായ കയറ്റുമതി കേന്ദ്രങ്ങളും അരൂർ സെക്ഷൻെറ കീഴിലാണ്. അരൂർ, എഴുപുന്ന എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നു. നിലവിൽ ഇത്രയും ഉപഭോക്താക്കൾക്ക് സുഗമമായതും ഗുണമേന്മയേറിയതുമായ വൈദ്യുതി വിതരണത്തിന് ജീവനക്കാർ പെടാപ്പാട് പെടുകയാണ്. മഴക്കാലത്തിന് മുന്നോടിയായി വൈദ്യുതി ലൈനുകളുടെ മുകളിലേക്ക് ചാഞ്ഞുകിടക്കുന്ന മരങ്ങളും മറ്റും നീക്കാനുള്ള ജോലികളും ജീവനക്കാരുടെ അഭാവത്താൽ പൂർണമാകാത്തത് അപകടസാധ്യതയുണ്ടാക്കുന്നു. വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് സംബന്ധിച്ച പരാതികളും യഥാസമയം പരിഹരിക്കാനാവുന്നില്ലെന്ന് പരാതിയുണ്ട്. അടിയന്തര സമയങ്ങളിൽ പരിശോധനക്കും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനത്തിനും ഓടേണ്ട വാഹനമാകട്ടെ കട്ടപ്പുറത്തുമാണ്. കാര്യമായ പഴക്കമുള്ള ജീപ്പിൻെറ സർവിസ് നടത്തിയിട്ടില്ല. കൂടുതൽ ഫീൽഡ് സ്റ്റാഫിനെ നിയമിക്കുക, എരമല്ലൂരിൽ തുടങ്ങാനിരിക്കുന്ന പുതിയ ഓഫിസ് തുറക്കുക, ഗതാഗതയോഗ്യമായ വാഹനം ലഭ്യമാക്കുക എന്നിവയാണ് അടിയന്തര പരിഹാരമായി ചെയ്യേണ്ടത്. ചിത്രം . അരൂർ വൈദ്യുതി സെക്ഷൻ ഓഫിസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
