Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:39 AM IST Updated On
date_range 21 May 2022 5:39 AM ISTഅമ്പലപ്പുഴ ജങ്ഷനിൽ വെയ്റ്റിങ് ഷെഡ് വേണമെന്ന ആവശ്യം ശക്തം
text_fieldsbookmark_border
അമ്പലപ്പുഴ: 70 കോടി ചെലവിൽ പുനർനിർമിച്ച അമ്പലപ്പുഴ-തിരുവല്ല റോഡിൽ അമ്പലപ്പുഴ കച്ചേരിമുക്കിൽ വെയ്റ്റിങ് ഷെഡ് നിർമിക്കാത്തതുമൂലം യാത്രക്കാർ ദുരിതത്തിൽ. വെയിലും മഴയുമേറ്റ് ദുരിതത്തിലാണ് ബസ് കാത്തുനിൽക്കുന്നത്. റോഡ് നിർമാണ സമയത്തുതന്നെ യാത്രക്കാരും നാട്ടുകാരും വെയ്റ്റിങ് ഷെഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും തിരുവല്ല ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ പെരുമഴയിലും പൊരിവെയിലിലും നിൽക്കേണ്ട അവസ്ഥയിലാണ്. കടകളുടെ മുന്നിലാണ് പെരുമഴയിൽ യാത്രക്കാർ നിൽക്കുന്നത്. സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാരുടെ എണ്ണം വർധിക്കും. മഴകൂടി ശക്തമാകുന്നതോടെ ദുരിതം വർധിക്കും. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് അടച്ചതോടെ അമ്പലപ്പുഴവഴിയാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി കൂടുതലും സർവിസ് നടത്തുന്നത്. ഇതോടെ തിരുവല്ല ഭാഗത്തേക്കുള്ള യാത്രക്കാരുടെ എണ്ണവും വർധിച്ചു. വെയ്റ്റിങ് ഷെഡ് നിർമിക്കാൻ അധികൃതർ തയാറാകണമെന്ന് സാമൂഹിക പ്രവർത്തകരായ ചമ്പക്കുളം രാധാകൃഷ്ണൻ, കരുമാടി മോഹനൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story