Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനായ്​ മൂന്നാം നിലയിലെ...

നായ്​ മൂന്നാം നിലയിലെ പാരപ്പെറ്റിൽ കുടുങ്ങി; രക്ഷകരായി അഗ്​നിരക്ഷാ സേന

text_fields
bookmark_border
ചേര്‍ത്തല: ബഹുനില കെട്ടിടത്തിന്റെ പാരപ്പെറ്റില്‍ കുടുങ്ങിയ നായെ അഗ്​നിരക്ഷാ സേന രക്ഷിച്ചു. നഗരസഭ പത്താം വാര്‍ഡിലെ ആനന്ദ് അപ്പാര്‍ട്മെന്റിന്റെ മൂന്നാം നിലയിലെ പാരപ്പെറ്റിലാണ് നായ്​ കുടുങ്ങിയത്. നാലു ദിവസം മുമ്പ്​ കെട്ടിടത്തിന് മുകളില്‍ കയറിയ നായ്​ ഷീറ്റിലൂടെ തെന്നി പാരപ്പെറ്റിലേക്ക് വീഴുകയായിരുന്നു. തിരിച്ചുകയറ്റാന്‍ കെട്ടിടത്തില്‍ താമസിക്കുന്നവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വാര്‍ഡ് കൗണ്‍സിലര്‍ ആശ മുകേഷ് അറിയിച്ചതിനെ തുടര്‍ന്ന് അഗ്​നിരക്ഷാ സേനയെത്തി കയറും വലയും ഉപയോഗിച്ച് നായെ രക്ഷിച്ചു. സീനിയര്‍ ഫയര്‍ ആൻഡ്​ റെസ്‌ക്യൂ ഓഫിസര്‍ ആര്‍. മധു, സീനിയര്‍ ഡ്രൈവര്‍ കെ.എല്‍. എഡ്വേര്‍ഡ്, ഫയര്‍ ഓഫിസര്‍മാരായ ലെജി, അജയകുമാര്‍, ബിപിന്‍ സണ്ണി എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story