Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാടകവീട്ടിൽനിന്ന്​...

വാടകവീട്ടിൽനിന്ന്​ ഇറക്കിവിട്ട വയോധികക്ക് തണലൊരുക്കി ഗാന്ധിഭവൻ

text_fields
bookmark_border
വാടകവീട്ടിൽനിന്ന്​ ഇറക്കിവിട്ട വയോധികക്ക് തണലൊരുക്കി ഗാന്ധിഭവൻ
cancel
കായംകുളം: വാടകവീട്ടിൽനിന്ന്​ കുടിശ്ശികയെ തുടർന്ന് ഇറക്കിവിട്ട വയോധികക്ക് പുനരധിവാസം ഒരുക്കി ഗാന്ധിഭവൻ. നഗരസഭ നാലാം വാർഡിൽ വാടകക്ക് താമസിക്കുകയായിരുന്ന റംലത്തിനും (72) മകനുമാണ് താൽക്കാലിക താമസ സൗകര്യം ഒരുക്കിയത്. വാടകവീട് ഒഴിയേണ്ടി വന്നപ്പോൾ മറ്റ് മാർഗങ്ങൾ ഇല്ലാതെ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. വിഷയത്തിൽ ഇടപെട്ട എ.എസ്.ഐ ഹാരീസാണ് ഗാന്ധിഭവനെ സമീപിച്ചത്. സ്നേഹവീട് ഡയറക്ടർ മുഹമ്മദ്‌ ഷെമീർ ഇവർക്കായി വാടകവീട് കണ്ടെത്തി. തുടർന്ന് ഡെപ്പോസിറ്റ് തുക ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ നൽകി റംലത്തിനെയും മകനെയും പുതിയ വീട്ടിലേക്ക് മാറ്റുകയായിരുന്നു. എസ്.ഐ ഉദയകുമാർ, എ.എസ്.ഐ ഹാരീസ്, ഗോപിനാഥ്‌ മഠത്തിൽ, മുഹമ്മദ് ഷമീർ, അൻവർ ഉസ്മാൻ, നാസർ പുല്ലുകുളങ്ങര എന്നിവരും സംബന്ധിച്ചു. APLKY3GANDHIBHAVAN കിടക്കാൻ ഇടമില്ലാതെ പൊലീസിന്റെ സഹായം തേടിയ റംലത്തിന് താൽക്കാലിക താമസ സൗകര്യത്തിന്റെ കരാർ ഡോ. പുനലൂർ സോമരാജൻ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story