Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:34 AM IST Updated On
date_range 21 May 2022 5:34 AM ISTഡെങ്കി ബോധവത്കരണം: കുട്ടികളുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
text_fieldsbookmark_border
അമ്പലപ്പുഴ: ഡെങ്കി ഹർത്താൽ ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടികൾ തയാറാക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അഞ്ച് കുട്ടികളാണ് ഇതിൽ പങ്കാളികളായത്. ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജില്ലയിൽ ഡെങ്കി ഹർത്താൽ നടത്തിയത്. മാധ്യമങ്ങളിലൂടെ ഈ വാർത്ത ശ്രദ്ധയിൽപെട്ടപ്പോഴാണ് നീർക്കുന്നം പടിഞ്ഞാറെക്കരയിൽ അജിയുടെ മക്കളായ നഴ്സിങ് വിദ്യാർഥിനി അക്ഷയ, പ്ലസ് വൺ വിദ്യാർഥിനി അഞ്ജന എന്നിവർ മൊബൈലിൽ ഹ്രസ്വചിത്രം തയാറാക്കിയത്. മാധ്യമപ്രവർത്തകൻ ബിനു ദാമോദരന്‍റെ മക്കൾ അഭിനവ് (ഒമ്പത്), അഭിനന്ദ (മൂന്ന്) എന്നിവരും മറ്റ് രണ്ട് ബന്ധുക്കളുമാണ് കഥാപാത്രങ്ങളായത്. പ്ലസ് ടു വിദ്യാർഥി ആദിത്യ ദേവാണ് എഡിറ്റ് ചെയ്തത്. കുട്ടികൾക്കുൾപ്പെടെ വളരെ വേഗം മനസ്സിലാകുന്ന രീതിയിലാണ് ഇവർ ഹ്രസ്വചിത്രത്തിലൂടെ ഈ ബോധവത്കരണം നടത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
