Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:34 AM IST Updated On
date_range 21 May 2022 5:34 AM ISTഹരിപ്പാട് ഡെങ്കിപ്പനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് നഗരസഭ
text_fieldsbookmark_border
ഹരിപ്പാട്: നഗരസഭയുടെ വിവിധ വാർഡുകളിൽ നിരവധി പേർക്ക് ഡെങ്കിപ്പനി ബാധിച്ച സാഹചര്യത്തിൽ രോഗം വ്യാപിക്കാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം. അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരസഭ പരിധിയിൽ ബോധവത്കരണ അനൗൺസ്മൻെറ് ആരംഭിച്ചു. കിണറുകൾ, കുടിവെള്ള സ്രോതസ്സുകൾ എന്നിവ ക്ലോറിനേറ്റ് ചെയ്യാനും പരിസരം ശുചീകരിക്കാനും എല്ലാ വീടുകളും സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകാൻ വാർഡുതല സാനിറ്റേഷൻ സമിതികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കുടുംബശ്രീ ഭാരവാഹികളെക്കൂടി ഉൾപ്പെടുത്തി വാർഡുതല സാനിറ്റേഷൻ വേഗം വർധിപ്പിക്കും മഴ കാരണം നിർത്തിവെച്ച ഫോഗിങ് തുടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും നിലവിലെ സാഹചര്യം പരിഗണിച്ചു ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണമെന്നും മറ്റ് ജോലികളിൽനിന്ന് താൽക്കാലികമായി ഇളവ് അനുവദിക്കുന്നതാണെന്നും നഗരസഭ ചെയർമാൻ കെ.എം. രാജു, സ്ഥിരം സമിതി അധ്യക്ഷൻ ശ്രീവിവേക് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story