Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'ഫാഷിസ്റ്റ് കാലത്തെ...

'ഫാഷിസ്റ്റ് കാലത്തെ ജനകീയ പ്രതിരോധം' പോപുലർ ഫ്രണ്ട് സെമിനാർ

text_fields
bookmark_border
ഫാഷിസ്റ്റ് കാലത്തെ ജനകീയ പ്രതിരോധം പോപുലർ ഫ്രണ്ട് സെമിനാർ
cancel
ആലപ്പുഴ: ഫാഷിസ്റ്റ് കാലത്തെ ജനാധിപത്യ പ്രതിരോധം എന്നത് ഗൗരവപൂർവം ഇന്ത്യൻ ജനത ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ തുളസീധരൻ പള്ളിക്കൽ. ആലപ്പുഴയിൽ നടക്കുന്ന പോപുലർ ഫ്രണ്ട്​ ജനമഹാസമ്മേളനത്തിന്‍റെ ഭാഗമായ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യമോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം മതേതര ജനാധിപത്യത്തിന്‍റെ ഭാവനകളെ അപ്പാടെ സംഘ്​പരിവാർ അട്ടിമറിച്ചതായും അദ്ദേഹം പറഞ്ഞു. പോപുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച്. നാസർ മോഡറേറ്ററായിരുന്നു. സംസ്ഥാന സമിതി അംഗം പി.വി. ശുഐബ് വിഷയാവതരണം നടത്തി. കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ്​ ഇലവുപാലം ഷംസുദ്ദീൻ മന്നാനി, എഴുത്തുകാരൻ ജെ. രഘു, എൻ.സി.എച്ച്.ആർ.ഒ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റെനി ഐലിൻ, ദേശീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി അഡ്വ. വിൻസന്‍റ്​ ജോസഫ്, പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ്. നിസാർ നവാസ് വണ്ടാനം തുടങ്ങിയവർ സംസാരിച്ചു. പോപുലർ ഫ്രണ്ട്​ ജനമഹാ സമ്മേളനത്തിന്‍റെ ഭാഗമായ സെമിനാർ എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story