Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമോദിയുടെ കോലം...

മോദിയുടെ കോലം വിറകടുപ്പിൽ കത്തിച്ച് വീട്ടമ്മമാർ

text_fields
bookmark_border
മോദിയുടെ കോലം വിറകടുപ്പിൽ കത്തിച്ച് വീട്ടമ്മമാർ
cancel
പൂച്ചാക്കൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം വിറകടുപ്പിൽ കത്തിച്ച് വീട്ടമ്മമാരുടെ പ്രതിഷേധം. പാചകവാതക, പെട്രോൾ-ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ ചേർത്തല ഏരിയ കമ്മിറ്റി നേതൃത്വത്തിലാണ് പൂച്ചാക്കലിൽ പ്രതിഷേധം നടത്തിയത്. പൂച്ചാക്കൽ തെക്കേ കരയിൽനിന്ന് വിറകും പ്രധാനമന്ത്രിയുടെ കോലവുമായി പ്രകടനമായിട്ടാണ് ഇലക്​ട്രിസിറ്റി ഓഫിസിന് സമീപത്ത് വിറകുകൊണ്ട്​ അടുപ്പുകൂട്ടി അതിൽ കിടത്തി തീകൊളുത്തി പ്രതിഷേധിച്ചത്. ഏരിയ പ്രസിഡൻറ്​ സുനിമോൾ അധ്യക്ഷത വഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ദീപ സജീവ്, സുരേശ്വരി ഘോഷ്, പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ്​ ധന്യ സന്തോഷ്, സി.ഐ.ടി.യു ഏരിയ പ്രസിഡന്‍റ്​ വി.എ. പരമേശ്വരൻ, കെ.ഇ. കുഞ്ഞുമോൻ, കെ. രത്നവല്ലി, കസ്തൂരി, ധന്യാ ജയദേവൻ എന്നിവർ സംസാരിച്ചു. ചിത്രം: പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച്​ ജനാധിപത്യ മഹിള അസോസിയേഷൻ നടത്തിയ പ്രധാനമന്ത്രി മോദിയുടെ കോലം കത്തിക്കൽ പ്രതിഷേധം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story