Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗ്രനേഡ് വലയിൽ...

ഗ്രനേഡ് വലയിൽ കുടുങ്ങിയ സംഭവം: അന്വേഷണം ഊർജിതമാക്കി പൊലീസ്

text_fields
bookmark_border
മാവേലിക്കര: മീൻ വലയിൽ ഗ്രനേഡ് കുടുങ്ങിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മൂന്ന് പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്​. ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ. ജോസ്, കുറത്തികാട് സി.ഐ എ. നിസാം, എസ്‌.ഐ സുനുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം. ഗ്രനേഡ് കണ്ടെടുത്ത തോടിനു സമീപത്ത്​ താമസിക്കുന്ന വിമുക്തഭടന്മാരെയും അവധിയിലുള്ള സൈനികരെയും ചോദ്യം ചെയ്തു. വിവിധ സൈനിക വിഭാഗങ്ങൾ, പൊലീസ് വകുപ്പ് എന്നിവയിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. സംസ്ഥാനത്തെ ഏതെങ്കിലും മിലിറ്ററി, പാരാമിലിറ്ററി, പൊലീസ് കാമ്പുകളിൽനിന്ന്​ ഗ്രനേഡ് കാണാതായോയെന്ന വിവരവും ശേഖരിക്കുന്നുണ്ട്. ഒരുപാട് ദിവസം വെള്ളത്തിൽക്കിടന്നെന്ന് കരുതുന്ന ഗ്രനേഡിൽ തുരുമ്പും ചളിയും പിടിച്ചിരുന്നു. ഗ്രനേഡിൽ ഉപയോഗിച്ചിരുന്ന രാസവസ്തു ഏതാണെന്ന് കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ട്. മാവേലിക്കര തെക്കേക്കര പഞ്ചായത്തിൽ വടക്കേമങ്കുഴി മുക്കുടുക്ക പാലത്തിനു സമീപം തൊടിയൂർ- ആറാട്ട്കടവ് തോട്ടിൽനിന്നാണ് തിങ്കളാഴ്ച രാത്രി മത്സ്യം പിടിക്കാനെത്തിയ പല്ലാരിമംഗലം പള്ളേമ്പിൽ രാജന്റെ വലയിൽ ഗ്രനേഡ് കുരുങ്ങിയത്. പിന്നീട്​ ചുനക്കര കോമല്ലൂർ ആശാരിമുക്കിനു സമീപത്തെ പാടശേഖരത്തിൽവെച്ചാണ്​​ ഗ്രനേഡ് നിർവീര്യമാക്കിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story