Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:30 AM IST Updated On
date_range 20 May 2022 5:30 AM ISTനഗരത്തിൽ നാളെ ഗതാഗതനിയന്ത്രണം
text_fieldsbookmark_border
ആലപ്പുഴ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ശനിയാഴ്ച ആലപ്പുഴ നടക്കുന്ന വളന്‍റിയർ മാർച്ച്, പൊതുസമ്മേളനം എന്നിവയുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗതനിയന്ത്രണവും പാർക്കിങ് ക്രമീകരണവും ഏർപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് അറിയിച്ചു. * രാവിലെ മുതൽ നഗരത്തിലെ ഒരുറോഡിലും പാർക്കിങ് അനുവദിക്കില്ല. * ദേശീയപാതയിൽ കൊല്ലം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കും, എറണാകുളം ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്കും പോകേണ്ട കെ.എസ്.ആർ.ടി.സി/ സ്വകാര്യ സർവിസ് ബസ് ഒഴികെയുള്ള വാഹനങ്ങൾ ബൈപാസിലൂടെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. * കൊല്ലം ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി/ സ്വകാര്യ സർവിസ് ബസ് ചങ്ങനാശ്ശേരി ജങ്ഷനിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് കൈതവന, പഴവീട് വഴി ബസ് സ്റ്റാൻഡിലേക്ക് പോകണം. * ചേർത്തല ഭാഗത്തുനിന്നും വരുന്ന കെ.എസ്.ആർ.ടി.സി/ സ്വകാര്യ സർവിസ് ബസുകളുടെ റൂട്ടുകളിൽ മാറ്റമില്ല. * കെ.എസ്.ആർ.ടി.സി/ സ്വകാര്യ സർവിസ് ബസുകൾ ആവശ്യമെന്നുകണ്ടാൽ നഗരത്തിൽ പ്രവേശിക്കാതെ വഴിതിരിച്ചുവിടും. * സമ്മേളനത്തിനെത്തുന്ന വാഹനങ്ങൾ പൊലീസ് പരേഡ് ഗ്രൗണ്ട്, ബീച്ച് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. * ആലപ്പുഴ ബീച്ചിലേക്കുള്ള പ്രവേശനം പൊലീസ് കർശനമായി നിയന്ത്രിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story