Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ലയിലെ സർക്കാർ...

ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ക്ലാസ്​ മുറികൾ കുറവ്​; ഏറെയും ​പ്രൈമറിയിൽ

text_fields
bookmark_border
പലയിടത്തും കെട്ടിട നിർമാണം വൈകുകയാണ് ആലപ്പുഴ: പൊതുവിദ്യാലയങ്ങൾ സ്മാർട്ടായെന്ന്​ കൊട്ടിഘോഷിക്കുമ്പോൾതന്നെ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പലതിലും ആവശ്യത്തിന്​ ക്ലാസ്​ മുറികളില്ല​. എൽ.പി, യു.പി സ്കൂളുകളിലാണ്​ കുറഞ്ഞ ക്ലാസ്​ മുറികളിൽ കുട്ടികൾ തിങ്ങി ഇരിക്കേണ്ടിവരുന്നത്​. ആലപ്പുഴ ഗേൾസ് എച്ച്.എസ്.എൽ.പി സ്കൂളിൽ അഞ്ച്​ ക്ലാസ് മുറികളുടെ കുറവുണ്ട്. ഓഡിറ്റോറിയത്തിൽ രണ്ട്​ ക്ലാസ് നടത്തിയാലും രണ്ട്​ ക്ലാസ്​ നടത്താൻ സമീപത്തെ ഗേൾസ് എച്ച്.എസിനെ സമീപിക്കണം. അഞ്ച്​ ക്ലാസ് മുറികൾ ഉൾപ്പെട്ട കെട്ടിടം പണി പൂർത്തിയാകാൻ ഒരു മാസമെങ്കിലും വേണ്ടിവരും. കലവൂർ ഗവ. എൽ.പി സ്കൂളിൽ ഒന്നുമുതൽ നാല്​ വരെ ക്ലാസുകളിലെ 812 കുട്ടികൾക്കായി 17 ക്ലാസ്​ മുറികൾ മാത്രം. 25 മുറികൾ ആവശ്യമായിരിക്കെയാണിത്​. ഇവിടെയും കെട്ടിട നിർമാണം വൈകുകയാണ്​. പ്രധാന കെട്ടിടം ദേശീയപാത വികസനത്തിന്​ പൊളിക്കേണ്ടിവരുമെന്നതാണ്​ തോട്ടപ്പള്ളി ആനന്ദേശ്വരം ഗവ. എൽ.പി സ്കൂൾ നേരിടുന്ന പ്രശ്നം. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 135 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനമായിട്ടില്ല. മറ്റൊരു കെട്ടിടത്തിന്റെ ഭിത്തികൾ വിള്ളൽ വീണ നിലയിലുമാണ്​. കളർ‌കോട് ഗവ. യു.പി സ്കൂൾ കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ പൊളിച്ചെങ്കിലും പുതിയവക്ക്​ ടെൻഡർ നടപടി പോലുമായിട്ടില്ല. തൽ‌ക്കാലം ഓഡിറ്റോറിയത്തിലും സ്റ്റേജിലുമായി ഏഴ്​ ക്ലാസ്​ മുറികൾ ഒരുക്കാനാണ്​ തീരുമാനം. കെട്ടിടം ജീർണാവസ്ഥയിലായതിനെത്തുടർന്ന് ചെങ്ങന്നൂർ ഗവ. റിലീഫ് എൽ.പി.എസ് ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ വർഷം നവംബറിൽ ക്ലാസുകൾ ആരംഭിച്ചപ്പോൾ കുട്ടികളെയും അധ്യാപകരെയും കിഴക്കേനട ഗവ. യു.പി.എസിലേക്കു മാറ്റി. ഇവിടെയാണ്​ സ്കൂളിന്‍റെ പ്രവർത്തനം. കെട്ടിടം ഉപയോഗയോഗ്യമാക്കി നൽകണമെന്നാവശ്യപ്പെട്ട് നഗരസഭക്ക്​ കത്തുനൽകിയത്​ മിച്ചം. വള്ളികുന്നം ഇലിപ്പക്കുളം ഗവ. എൽ.പി.എസിൽ എട്ട്​ ക്ലാസ് മുറികളുടെ കുറവാണുള്ളത്​. ക്ലാസ് മുറികൾ നിർമിക്കാൻ സർക്കാർ 1.30 കോടി രൂപ അനുവദിച്ചെങ്കിലും സ്ഥലപരിമിതി പ്രശ്നമായിരിക്കുകയാണ്​. ഈ അധ്യയനവർഷം കുട്ടികൾ കൂടുതലെത്തിയാൽ സമീപത്ത് പ്രവർത്തനരഹിതമായി കിടക്കുന്ന സ്വകാര്യ സ്കൂൾ കെട്ടിടം വാടകക്ക്​ എടുക്കുന്നത്​ പരിഗണനയിലാണ്​. കുട്ടമംഗലം ഗവ. സ്കൂൾ കെട്ടിടത്തിന് 2017ൽ ഫിറ്റ്നസ് നഷ്ടമായതിനെത്തുടർന്ന് സമീപത്തെ എസ്.എൻ.ഡി.പി എച്ച്.എസ്.എസിലാണ് പ്രവർത്തനം. എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ നൂറിലധികം കുട്ടികളാണ്​ പഠിക്കുന്നത്. കെട്ടിടനിർമാണം ഇനിയും പൂർത്തിയായിട്ടില്ല. മൂന്നു മാസത്തിനുള്ളിൽ തീരുമെന്നാണ്​ അധികൃതരുടെ പ്രതീക്ഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story