Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോടംതുരുത്ത്: ബി.ജെ.പി...

കോടംതുരുത്ത്: ബി.ജെ.പി ഭരണസമിതിക്കെതിരെ അവിശ്വാസ നോട്ടീസ്​

text_fields
bookmark_border
തുറവൂർ: ബി.ജെ.പി ഭരിക്കുന്ന കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചാണ് പ്രതിപക്ഷം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക്​ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി-ഏഴ്​, യു.ഡി.എഫ്​-അഞ്ച്​, എൽ.ഡി.എഫ്​-മൂന്ന്​ എന്നിങ്ങനെയാണ്​ കക്ഷിനില. എൽ.ഡി.എഫ്​ പിന്തുണ ലഭിച്ചാൽ മാത്രമേ അവിശ്വാസം പാസാകൂ. അവിശ്വാസപ്രമേയ ചർച്ചയിൽനിന്ന് എൽ.ഡി.എഫ് വിട്ടുനിന്നാലും പ്രമേയം പരാജയപ്പെടാൻ സാധ്യതയുണ്ട്. പഞ്ചായത്ത് ഭരണത്തിൽ ബി.ജെ.പി -സി.പി.എം ഒത്തുകളി പുറത്തു കൊണ്ടുവരാനാണ്​ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന്​ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി പഞ്ചായത്തിൽ വിവിധവിഷയങ്ങളിൽ മുന്നണികൾ തമ്മിൽ കൊമ്പുകോർക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story