Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമക്കളെ കൊന്ന്​ യുവതി...

മക്കളെ കൊന്ന്​ യുവതി ജീവനൊടുക്കിയ സംഭവം: പ്രതിയുമായി തെളിവെടുത്തു​

text_fields
bookmark_border
ആലപ്പുഴ: മക്കളെ കൊന്ന്​ യുവതി​ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവായ പൊലീസുകാരനെ താമസസ്ഥലമായ ക്വാർട്ടേഴ്​സിലെത്തിച്ച്​ തെളിവെടുത്തു. അന്വേഷണം ​ഏ​റ്റെടുത്ത ഡി.സി.ആർ.ബി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ​ പ്രതിയും വണ്ടാനം മെഡിക്കൽകോളജ്​ പൊലീസ്​ എയ്​ഡ്​പോസ്റ്റിലെ സിവിൽ പൊലീസ്​ ഓഫിസറായ സക്കറിയ വാർഡ് നവാസ് മൻസിലിൽ റെനീസുമായാണ്​​ (32) തെളിവെടുപ്പ്​ നടത്തിയത്​. ഈമാസം 10നാണ്​ റെനീസിന്റെ ഭാര്യ നജ്​ല (27), മകൻ ടിപ്പുസുൽത്താൻ (അഞ്ച്​), മകൾ മലാല (ഒന്നേകാൽ) എന്നിവരെ പൊലീസ്​ ക്വാർട്ടേഴ്​സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂത്തമകൻ ടിപ്പുസുൽത്താ​ന്‍റെ കഴുത്തിൽ ഷാൾമുറുക്കിയും ഒന്നേകാൽവയസ്സുള്ള ഇളയകുട്ടി മലാലയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊന്നശേഷം നജ്​​ല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിന്​പിന്നിൽ റെനീസിന്‍റെ മാനസിക-ശാരീരിക പീഡനമാണെന്ന്​ യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവസമയത്ത് പ്രതിയായ പൊലീസുകാരൻ ഡ്യൂട്ടിയിലായിരുന്നെന്നാണ് മൊഴി. ഇക്കാര്യങ്ങളും ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞ മറ്റുകാര്യങ്ങളിലും വ്യക്തത വരുത്തുന്നതിനൊപ്പം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ വേണ്ടിയുമാണ്​ ക്വാർട്ടേഴ്​സിൽ തെളിവെടുപ്പും പരിശോധനയും നടത്തിയത്​. ശാസ്​ത്രീയമാർഗങ്ങൾ ഉപയോഗിച്ച്​ സമഗ്ര അന്വേഷണം നടത്തുമെന്ന്​ അന്വേഷണസംഘം പറഞ്ഞു. സ്ത്രീധനം കൂടാതെ കൂടുതൽ പണം ആവശ്യപ്പെട്ട്​ നജ്​ലയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും മറ്റുസ്ത്രീകളുമായി റെനീസിന്​ അടുത്തബന്ധമുണ്ടായിരുന്നതായും പരാതിയുണ്ട്​. കടലിൽചാടാനെത്തിയ യുവതിയെ രക്ഷിച്ചു ആലപ്പുഴ: കുടുംബപ്രശ്നത്തെച്ചൊല്ലി കടലിൽ ചാടാനെത്തിയ യുവതിയെ ടൂറിസം പൊലീസ്​ രക്ഷിച്ചു. വടക്കൻ പറവൂർ സ്വദേശിയായ 27കാരിയാണ്​ ആത്​മഹത്യചെയ്യാൻ ആലപ്പുഴ ബീച്ചിൽ എത്തിയത്​. വ്യാഴാഴ്ച ഉച്ചക്ക്​ ബീച്ചിലെ കാറ്റാടിഭാഗത്തായിരുന്നു സംഭവം. രാവിലെ മുതൽ കനത്തമഴയിൽ കുടപിടിച്ച് തീരത്ത് ഇരുന്ന യുവതി​ ഉച്ചയായിട്ടും മാറാതിരുന്നതോടെ സംശയംതോന്നി ടൂറിസം പൊലീസ്​ ചോദ്യംചെയ്തപ്പോഴാണ്​ കൈയിൽ കരുതിയ ആത്​മഹത്യകുറിപ്പ്​ കണ്ടെത്തിയത്​. നഗരത്തിലെ യുവാവുമായുള്ള പ്രണയ വിവാഹത്തിന്​ ശേഷം യുവതിക്ക്​ ബന്ധുക്കളുമായി അടുപ്പമില്ല. യുവാവിനും കാര്യമായ ബന്ധുക്കളില്ല. ഭർത്താവിൽനിന്ന്​ ശാരിരീക ഉപദ്രവം നേരിട്ടതോടെ മനം​നൊന്താണ്​ കുറി​പ്പ്​ എഴുതി കടലിൽചാടാൻ എത്തിയതെന്ന്​ ​പൊലീസിനോട്​ യുവതി പറഞ്ഞു. വനിത സെല്ലിൽനിന്ന്​ കൗൺസിലങ്​ നൽകി. ടൂറിസം എസ്.ഐ. പി.ജയറാം, പൊലീസുകാരായ സീന, മാത്യു, കോസ്റ്റൽ വാർഡൻ ബിനു എന്നിവരുടെ നേതൃത്വത്തിലാണ്​ രക്ഷിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story