Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവറുതി: തൊഴിലുപകരണങ്ങൾ...

വറുതി: തൊഴിലുപകരണങ്ങൾ വിൽപനക്ക്​ വെച്ച്​ മത്സ്യത്തൊഴിലാളികൾ

text_fields
bookmark_border
വറുതി: തൊഴിലുപകരണങ്ങൾ വിൽപനക്ക്​ വെച്ച്​ മത്സ്യത്തൊഴിലാളികൾ
cancel
കായലിനെ ആശ്രയിച്ചു ജീവിക്കുന്നവരെല്ലാം മുഴുപട്ടിണിയിൽ അരൂർ: മേഖലയിലെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധികളിൽ വലഞ്ഞ് തൊഴിലുപകരണങ്ങൾ വിൽക്കാനൊരുങ്ങുന്നു. ജില്ലയിൽ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്​. കാലാവസ്ഥ വ്യതിയാനം, മത്സ്യക്ഷാമം, ജെല്ലിഫിഷ്, പോളപ്പായൽ, മലിനീകരണം, എക്കൽ ശല്യം തുടങ്ങിയ പ്രശ്നങ്ങളിൽ​ ഉഴലുകയാണ് ഉൾനാടൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. ഒക്ടോബറിൽ തുടങ്ങിയ മത്സ്യമേഖലയിലെ മാന്ദ്യത്തിന് ഇതുവരെ അയവ് വന്നിട്ടില്ല. മത്സ്യക്ഷാമം മൂലം മത്സ്യത്തൊഴിലാളികൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. വരുമാനത്തേക്കാൾ കൂടുതൽ തുക ഉപകരണങ്ങൾ വാങ്ങാൻ​ ചെലവഴിക്കേണ്ടിവരുന്നതാണ്​ ഇവരെ പ്രതിസന്ധിയിലാക്കുന്നത്. വർധിക്കുന്ന കടബാധ്യതയും ജപ്തിയും അടക്കമുള്ളവയിൽനിന്ന് രക്ഷനേടാനാണ്​ വള്ളവും വലയും അനുബന്ധ ഉപകരണങ്ങളും വിൽക്കാൻ തയാറാവുന്നത്​. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായതോടെ അനുബന്ധ തൊഴിലാളികളുടെ അവസ്ഥയും പരിതാപകരമായി. ചെറുകിട കച്ചവടക്കാർ, മത്സ്യം ലേലം ചെയ്യുന്ന ഇടനിലക്കാർ, കൊട്ട ചുമക്കുന്നവർ, ഐസ് തൊഴിലാളികൾ എന്നിങ്ങനെ കായലിനെ ആശ്രയിച്ചു ജീവിക്കുന്നവരെല്ലാം ദുരിതത്തിലാണ്. ചിത്രം മത്സ്യമേഖല പ്രതിസന്ധിയിലായതോടെ കരയിലായ വള്ളങ്ങളും മറ്റ് അനുബന്ധ തൊഴിലുപകരണങ്ങളും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story