Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡെങ്കി ഹർത്താൽ...

ഡെങ്കി ഹർത്താൽ ബോധവത്​കരണം; ഹ്രസ്വചിത്രം ശ്രദ്ധേയമായി

text_fields
bookmark_border
ഡെങ്കി ഹർത്താൽ ബോധവത്​കരണം; ഹ്രസ്വചിത്രം ശ്രദ്ധേയമായി
cancel
അമ്പലപ്പുഴ: ഡെങ്കി ഹർത്താൽ ബോധവത്​കരണത്തി‍ൻെറ ഭാഗമായി കുട്ടികൾ തയാറാക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒരു കുരുന്നു പെൺകുട്ടിയുൾപ്പെടെ അഞ്ച് കുട്ടികളാണ് ഇതിൽ പങ്കാളികളായത്. ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ബുധനാഴ്ച ജില്ലയിൽ ഡെങ്കി ഹർത്താൽ നടത്തിയത്. മാധ്യമങ്ങളിലൂടെ ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് നീർക്കുന്നം പടിഞ്ഞാറെക്കരയിൽ അജിയുടെ മക്കളായ നഴ്സിങ്​ വിദ്യാർഥിനി അക്ഷയ, പ്ലസ് വൺ വിദ്യാർഥിനിയായ അഞ്ജന എന്നിവർ മൊബൈലിൽ ഹ്രസ്വചിത്രം തയാറാക്കിയത്. പടിഞ്ഞാറെക്കരയിൽ ബിനു ദാമോദര‍ൻെറ മക്കൾ അഭിനവ് (9), അഭിനന്ദ (3) എന്നിവരും മറ്റ് രണ്ടു ബന്ധുക്കളുമാണ് ഇതിൽ കഥാപാത്രങ്ങളായത്. പ്ലസ് ടു വിദ്യാർഥിയായ ആദിത്യ ദേവാണ് ഇത് എഡിറ്റ് ചെയ്തത്. കുട്ടികൾക്കുൾപ്പെടെ വളരെ വേഗം മനസ്സിലാകുന്ന രീതിയിലാണ് ഇവർ ഹ്രസ്വചിത്രത്തിലൂടെ ഈ ബോധവത്​കരണം നടത്തിയിരിക്കുന്നത്. (കുട്ടികള്‍ തയാറാക്കിയ ഡെങ്കി ബോധവൽക്കരണം ഹ്രസ്വചിത്രത്തിൽനിന്ന്​ )
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story