Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:30 AM IST Updated On
date_range 19 May 2022 5:30 AM ISTഉപതെരഞ്ഞെടുപ്പ്: ജില്ലയിൽ യു.ഡി.എഫും എൽ.ഡി.എഫും സീറ്റ് നിലനിർത്തി
text_fieldsbookmark_border
കറ്റാനം /മണ്ണഞ്ചേരി: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് തദ്ദേശ വാർഡുകൾ യു.ഡി.എഫ്-എൽ.ഡി.എഫ് മുന്നണികൾ നിലനിർത്തി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ചപ്പോൾ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് യു.ഡി.എഫ് നിലനിർത്തി. ഭരണിക്കാവ് സി.പി.എമ്മിലെ കെ.വി. അഭിലാഷ്കുമാർ യു.ഡി.എഫിലെ സുഹൈർ വള്ളികുന്നത്തിനെ 634 വോട്ടിനാണ് ബ്ലോക് പഞ്ചായത്ത് ഡിവിഷനിൽ പരാജയപ്പെടുത്തിയത്. അഭിലാഷിന് 3912 വോട്ടും സുഹൈറിന് 3278 ഉം ബി.ജെ.പി സ്ഥാനാർഥി ഹരീഷിന് 1446 ഉം വോട്ട് ലഭിച്ചു. സ്വതന്ത്രനായ പി. ചന്ദ്രബോസിന് 143 വോട്ടും കിട്ടി. സി.പി.എമ്മിലെ എസ്. രാജേഷിൻെറ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. രാജേഷിന് 176 വോട്ടായിരുന്നു ഭൂരിപക്ഷം. അന്ന് രാജേഷിന് 3755 വോട്ടും യു.ഡി.എഫിലെ എസ്.വൈ. ഷാജഹാന് 3579 ഉം ബി.ജെ.പിയുടെ ശാന്തിലാലിന് 2117 വോട്ടുമാണ് ലഭിച്ചത്. ബി.ജെ.പിക്ക് ഇത്തവണ 671 വോട്ട് കുറഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡിൽ യു.ഡി.എഫിലെ എം.വി. സുനിൽകുമാർ 134 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽ.ഡി.എഫിലെ സനൂപ് കുഞ്ഞുമോനാണ് പരാജയപ്പെട്ടത്. സുനിൽ കുമാർ 581 വോട്ട്നേടി. സനൂപിന് 447 വോട്ട് ലഭിച്ചു. എസ്.ഡി.പി.ഐയിലെ അബ്ദുൽ ജബ്ബാർ ചക്കനാടിന് 374 ഉം ബി.ജെ.പിയിലെ ദീപു ചാക്കോംപള്ളിക്ക് 58 വോട്ടും കിട്ടി. കോൺഗ്രസിലെ ബഷീർ ചക്കനാടിൻെറ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ യു.ഡി. എഫ് 584 ഉം എൽ.ഡി.എഫ് 390 ഉം എസ്.ഡി.പി.ഐ 31 വോട്ടും ബി.ജെ.പി 336 വോട്ടുമാണ് നേടിയത്. ബി.ജെ.പിയുടെ വോട്ടിൽ ഗണ്യമായ കുറവാണ് ഉണ്ടായത്. 31വോട്ടിൽനിന്ന് 374 വോട്ട് നേടി എസ്.ഡി.പി.ഐ വലിയ നേട്ടം കൊയ്തു. പടം: എം.വി.സുനിൽകുമാർ ചിത്രം-രണ്ട് കെ.വി അഭിലാഷ് കുമാർ- എഫ്.ടി.പിയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
