Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:29 AM IST Updated On
date_range 19 May 2022 5:29 AM ISTവാഹന പരിശോധനക്കിടെ വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
കായംകുളം: പത്തിയൂരിൽ വാഹന പരിശോധനക്കിടെ വിദേശ മദ്യവുമായി രണ്ടുപേർ എക്സൈസിൻെറ പിടിയിലായി. ഒരാൾ കടന്നുകളഞ്ഞു. 105 ലിറ്റർ പുതുച്ചേരി മദ്യവുമായി അമ്പലപ്പുഴ സ്വദേശികളായ ശ്രീരാജ് (29), ബിനു (33) എന്നിവരാണ് പിടിയിലായത്. കടന്നുകളഞ്ഞ അമ്പലപ്പുഴ സ്വദേശി പ്രവീണിനായി അന്വേഷണം ഊർജിതമാക്കി. മദ്യം കടത്താൻ ഉപയോഗിച്ച കാറും ബൈക്കും കസ്റ്റഡിയിലെടുത്തു. വ്യാജമദ്യ കേസിൽ പ്രതിയായിരുന്ന ശ്രീരാജ് നിരീക്ഷണത്തിലായിരുന്നു. ഇൻസ്പെക്ടർ സി.ബി. വിജയൻ, പ്രിവന്‍റീവ് ഓഫിസർമാരായ എച്ച്. നാസർ, ജെ. കൊച്ചുകോശി, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ. അശോകൻ, വി.കെ. രാജേഷ് കുമാർ, എസ്.എസ്. സിനു ലാൽ, എസ്. സന്തോഷ്, കെ. അരുൺ അശോക്, സുരേഷ്, രാഹുൽ കൃഷ്ണൻ, അഖിൽ, പ്രവീൺ, ഭാഗ്യനാഥ് എന്നിവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്. ചിത്രം :APLKY4EXISE പത്തിയൂരിൽ എക്സൈസ് റെയ്ഡിൽ വിദേശമദ്യവുമായി പിടികൂടിയവരെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
